സ്പിരിറ്റ്
ലഹരിപൂക്കുന്ന താഴ്വരകളിലൂടെ ജീവിതം മറന്ന് യാത്ര ചെയ്തൊരു ജീനിയസ് (രഘുനന്ദനൻ - മോഹൻലാൽ) ലഹരിയുടേ വിപത്തുകളെ തിരിച്ചറിയുകയും കുടുംബ-സാമൂഹ്യ പ്രതിബദ്ധമാർന്നൊരു ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്യുന്നതാണ് ‘സ്പിരിറ്റി’ന്റെ കഥാ ഭൂമിക.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
രഘുനന്ദൻ | |
മീര | |
അലക്സി (അലക്സാണ്ടർ തദേവൂസ്) | |
മേസ്തിരി | |
ക്യാപ്റ്റൻ കൃഷ്ണൻ കർത്താ | |
ടൂറിസം/സാംസ്കാരിക മന്ത്രി മുരളീ കൃഷ്ണൻ | |
പ്ലംബർ മണിയൻ | |
സമീർ | |
ചാനൽ ക്യാമറാമാൻ ബിനോയ് | |
ജോൺസൺ | |
പങ്കജം | |
സുപ്രിയ രാഘവൻ ഐ പി എസ് | |
ചാനൽ എം ഡി അഷ് റഫ് | |
എം എൽ എ | |
ഗംഗാധരൻ | |
ബിസിനസ്സ്മാൻ മോഹൻ | |
കൃഷ്ണൻ കർത്തായുടെ ഭാര്യ | |
രഘുനന്ദനന്റെ കൂട്ടുകാരൻ | |
കഥകളി സംഘം സെക്രട്ടറി | |
മോഹൻലാലിന്റെ മകൻ | |
ലിക്കർ ഷോപ്പിൽ അടി ഉണ്ടാക്കുന്ന ഉദ്യോഗസ്ഥൻ | |
തിലകന്റെ കൂടെ മദ്യപിക്കുന്നയാൾ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ഗായത്രി | വേൾഡ് മലയാളി കൗൺസിൽ അവാർഡ് | മികച്ച ഗായിക | 2 012 |
വിജയ് യേശുദാസ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായകൻ | 2 012 |
റഫീക്ക് അഹമ്മദ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗാനരചന | 2 012 |
കഥ സംഗ്രഹം
- ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ എന്ന നടനും രജ്ഞിത്തെന്ന സംവിധായകനും ഒരുമിക്കുന്നുവെന്നത് സിനിമാ വൃത്തങ്ങളിൽ വാർത്തയും കൌതുകവുമായിരുന്നു.
- രഞ്ജിത്തിന്റെ സഹ സംവിധായകൻ ശങ്കർ രാമകൃഷ്ണൻ ഈ സിനിമയിൽ പ്രമുഖമായൊരു വേഷം ചെയ്യുന്നു. ശങ്കർ രാമകൃഷ്ണന്റെ ആദ്യ സിനിമ
- സിനിമയിലെ തുടക്കത്തിൽ നരേഷനു ശബ്ദം നൽകിയിരിക്കുന്നത് നടൻ സിദ്ദിഖ്
പല വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ മെട്രോ നഗരങ്ങളിലും ജോലി ചെയ്തിരുന്ന രഘുനന്ദനൻ (മോഹൻലാൽ) എന്ന ജീനിയസ്സ് കൊച്ചി നഗരത്തിൽ തന്റെ അപ്പാർട്ട്മെന്റിൽ ഏകനായ ജീവിതം നയിക്കുന്നു. തികഞ്ഞ മദ്യപാനിയാണദ്ദേഹം. ‘സ്പിരിറ്റ്” എന്ന പേരിലുള്ള ഒരു ഇംഗ്ലീഷ് നോവലിന്റെ പണിപ്പുരയിലാണ് രഘുനന്ദനൻ. ഒപ്പം നിരവധി ബ്രാൻഡുകളിലുള്ള മദ്യവും. രാവിലെ മുതലേ തുടങ്ങുന്ന മദ്യപാനം രാത്രിയേറെ ചെന്ന് ബോധമില്ലാത്ത അവസ്ഥയിൽ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതോടെ തീരുന്നു. സ്പിരിറ്റ് എന്ന നോവൽ സത്യത്തിൽ നോവലല്ല, തന്റെ തന്നെ ദിനരാത്രങ്ങളെ, അനുഭവങ്ങളെ നോവലെന്ന രീതിയിൽ കുറിച്ചു വെക്കുകയാണ് രഘുനന്ദൻ. അയാളിപ്പോൾ വിവാഹമോചിതനാണ്. ഏഴു വർഷം മുന്റെ തന്റെ ജീവിതത്തിൽ നിന്ന് തന്റെ മകനേയും കൂട്ടി പടിയിറങ്ങിപ്പോയ മുൻ ഭാര്യം മീര (കനിഹ) ആ നഗരത്തിൽ തന്നെ കാസാറോസ എന്ന ഓർഗാനിക്ക് ടൂറിസ്റ്റ് വില്ലേജ് നടത്തുന്ന അലക്സി (ശങ്കർ രാമകൃഷ്ണൻ) ന്റെ ഭാര്യയായി ജീവിക്കുന്നു. ഒപ്പം മകൻ ആദിത്യനെന്ന സണ്ണിയും. രഘു നന്ദനൻ പക്ഷെ, ഇപ്പോഴും മുൻ ഭാര്യയോടും അവരുടെ ഭർത്താവ് അലക്സിയോടും നല്ല സൌഹൃദത്തിലാണ്. ഒരുമിച്ച് ജീവിക്കാനാവില്ല എന്ന തിരിച്ചറിവിൽ ഇരുകൂട്ടരും യുക്തിപൂർവ്വമായി ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹ മോചനം എന്ന് രഘു വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ അലക്സിയുടേയും മീരയുടേയും സന്തോഷ നിമിഷങ്ങളിൽ അതിഥിയായി രഘു എത്തിച്ചേരാറുണ്ട്. മകൻ ആദിത്യന് അയാളിപ്പോഴും അച്ഛനാണ്.
പ്രമുഖ ചാനലായ ന്യൂസ് ചാനലിലെ “ഷോ ദി സ്പിരിറ്റ്” എന്ന പ്രോഗ്രാമിന്റെ അവതാരകൻ കൂടിയാണ് രഘുനന്ദനൻ. സമൂഹത്തിലെ പല പ്രമുഖരേയും തന്റെ അതിഥിയായി വിളിച്ച് അവരെ ചോദ്യശരങ്ങൾ കൊണ്ട് കുഴപ്പിക്കുന്ന രഘുനന്ദനനെ രാഷ്ട്രീയകാർക്കും അഴിമതിക്കാർക്കും അതുകൊണ്ട് തന്നെ ഭയമാണ്. ടൂറിസം/സാംസ്കാരിക വകുപ്പ് മന്ത്രി മുരളീകൃഷ്ണനെ ഒരവസരത്തിൽ രഘുനന്ദനൻ കുഴപ്പത്തിലാക്കുന്നു. രഘുവിന്റെ അയൽ വാസിയായ ക്യാപ്റ്റൻ കൃഷ്ണൻ കർത്ത (മധു) രഘുവിന്റെ നല്ലൊരു സുഹൃത്താണ്. നഗരത്തിലെ കോശീസ് ബാർ ആണ് രഘുവിന്റെ ദിവസത്തിന്റെ തുടക്കം. അലക്സിയുടേയും മീരയുടെയും കോട്ടേജിലെ ഒരു പാർട്ടിയിൽ വെച്ച് യുവ കവിയായ സമീറിന്റെ (സിദ്ധാർത്ഥ്) ഒരു ഗാനം രഘു ആലപിക്കുന്നു. എങ്കിലും പാതിവഴിയിൽ പതിവുപോലെ രഘു ചില അസ്വാരസ്യങ്ങളുണ്ടാക്കി പാർട്ട് വിട്ടൂ പോകുന്നു. നഗരത്തിലെ എ എസ് പിയായ സുപ്രിയാ രാഘവനെ(ലെന)യും ഒരു ദിവസം രഘുനന്ദനൻ ടി വി ഷോയിൽ പങ്കെടുപ്പിക്കുന്നു. സുപ്രിയയോടും രഘു തന്റെ സ്വതസിദ്ധമായ ശൈലിയിൽ സംസാരിക്കുന്നു. ഇതിൽ ഈർഷ്യ തോന്നിയ സുപ്രിയ രഘുവിനെ യാത്രാമദ്ധ്യേ മദ്യപിച്ച് വാഹനമോടിച്ചതിനു കുറ്റം ചാർത്തുന്നു. ഇതിനിടയിൽ അലക്സിയുടെ മെഡിക്കൽ ചെക്കപ്പിൽ ബയോപ്സി ചെയ്യണമെന്നു നിർദ്ദേശിച്ചതിനാൽ ഭാര്യ മീര ആശങ്കയിലാകുന്നു. എന്നാൽ റിസൾറ്റിൽ ഒരു പ്രശ്നവുമില്ലെന്ന് കണ്ടറിയുന്നു. അതിന്റെ സന്തോഷത്തിനു മീരയൊരുക്കിയ പാർട്ടിയിൽ പതിവുപോലെ രഘുനന്ദനൻ പ്രശ്മനുണ്ടാക്കുന്നു. ഇത്തവണ അത് സുപ്രിയാ രാഘവനോടായിരുന്നു.
നിരന്തരമായ മദ്യപാനം മൂലം കരളിനു അസുഖം ബാധിച്ച യുവ കവി സമീർ ആശുപത്രിയിൽ നിന്നും തിരിച്ചു വരുന്നു. നേരെ രഘുവിന്റെ വീട്ടിലെത്തി വീണ്ടും മദ്യപാനം തുടരുന്നു. പക്ഷെ രോഗബാധിതനായ സമീർ അത്യന്തം ഗുരുതരാവസ്ഥയിലായിരുന്നു. ഇത് രഘുനന്ദനന് വലിയൊരു ആഘാതമായിരുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഈ ചില്ലയിൽ നിന്ന് |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ഷഹബാസ് അമൻ | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
മരണമെത്തുന്ന നേരത്ത് |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ഷഹബാസ് അമൻ | ആലാപനം ഉണ്ണി മേനോൻ |
നം. 3 |
ഗാനം
മഴകൊണ്ടു മാത്രം |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ഷഹബാസ് അമൻ | ആലാപനം വിജയ് യേശുദാസ് |
നം. 4 |
ഗാനം
മഴകൊണ്ട് മാത്രം |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ഷഹബാസ് അമൻ | ആലാപനം ഗായത്രി |