പങ്കൻ താമരശ്ശേരി

Pankan Thamarasseri
Date of Death: 
Thursday, 18 October, 2018
പങ്കൻ കരാടി
Pankan Karadi
പങ്കജാക്ഷൻ

പങ്കജാക്ഷൻ - പങ്കൻ കാരാടി അല്ലെങ്കിൽ പങ്കൻ താമരശ്ശേരി എന്നൊക്കെ അറിയപ്പെടുന്നു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വടക്കേകാരാടി പരേതനായ ഭാസ്‌ക്കരൻ നായരുടെയും നാരായണിയമ്മയുടെയും മകനാണ് പങ്കജാക്ഷൻ. ബോർഡെഴുത്തുകാരനായും പോർട്രെയ്റ്റ് ചിത്രകാരനുമായാണ് തുടക്കം. പിന്നീട് പങ്കൻ കാരാടി എന്നറിയപ്പെട്ട് പ്രൊഫഷണൽ നാടകനടനായി തിളങ്ങി. മുഴക്കമുള്ള ശബ്ദമായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത. ചിത്രകാരനും, സിനിമാ നടനുമായ പങ്കൻകാരാടി പാലേരി മാണിക്യം, കാറ്റ്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിൽ‍ ശ്രദ്ധേയമായ വേഷങ്ങളാണ് അവതരിപ്പിച്ചത്. നിരവധി ടി.വി.സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നവയുഗ ആർട്‌സിന്റെ നാടകനടനായും, അനൗൺസറായുമെല്ലാം ദീർ‍ഘകാലം പ്രവർ‍ത്തിച്ചു.

പങ്കൻ കാരാടി നവയുഗ ആര്‍ട്‌സിന്റെ നാടക മൽസരങ്ങളിലെ സ്ഥിര സാന്നിധ്യവുമായിരുന്നു.

ഭാര്യ ലേഖ, മക്കൾ : വിഷ്ണു, വിശാഖ്, സഹോദരങ്ങൾ ‍: ജയൻ‍, സാജൻ (ഇരുവരും വിമുക്തഭടന്മാർ), റീന

2018 ഒക്ടോബർ 18ന് തന്റെ 58-ആം വയസിൽ അന്തരിച്ചു.

മരണ വാർത്തക്ക് കടപ്പാട് : വിവിധ പോർട്ടലുകൾ