മഴകൊണ്ടു മാത്രം

മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍

ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..

പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ

തിരികളുണ്ടാത്മാവിനുള്ളില്‍....  

മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍

ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..

പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ

തിരികളുണ്ടാത്മാവിനുള്ളില്‍..

 

ഒരു ചുംബനത്തിന്നായ് ദാഹം  ശമിക്കാതെ

എരിയുന്ന പൂവിതള്‍ത്തുമ്പുമായി...

പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ

മധുരം  പടര്‍ന്നൊരു ചുണ്ടുമായി...

 

വെറുതെ പരസ്പരം  നോക്കിയിരിക്കുന്നു,

നിറ മൗനചഷകത്തിനിരുപുറം  നാം ..

വെറുതെ പരസ്പരം  നോക്കിയിരിക്കുന്നു,

നിറ മൗനചഷകത്തിനിരുപുറം  നാം ..

 

മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍

ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..

പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ

തിരികളുണ്ടാത്മാവിനുള്ളില്‍..

സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,

മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...

സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,

മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...

 

ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ

പിരിയുന്നു സാന്ധ്യവിഷാദമായി...

ഒരു സാഗരത്തിന്‍ മിടിപ്പുമായി...

ഒരു സാഗരത്തിന്‍ മിടിപ്പുമായി...

 

മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍

ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..

പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ

തിരികളുണ്ടാത്മാവിനുള്ളില്‍..

മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍

ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..

പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ

തിരികളുണ്ടാത്മാവിനുള്ളില്‍....

തിരികളുണ്ടാത്മാവിനുള്ളില്‍....

തിരികളുണ്ടാത്മാവിനുള്ളില്‍......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mazha kondu mathram

Additional Info

Year: 
2012

അനുബന്ധവർത്തമാനം