ഈ ചില്ലയിൽ നിന്ന്

ഈ ചില്ലയിൽ നിന്ന്
ഭൂമിതൻ കൗമാരകാലത്തിലേക്ക് പറക്കാം
വാക്കുകളൊക്കെ പിറക്കുന്നതിന്മുമ്പ്
പൂക്കും നിലാവിൽ കളിക്കാം

സൗരമയൂഖങ്ങൾ മാത്രമുടുത്തു നാം
ഈറൻമഴക്കാടിനുള്ളിൽ
വള്ളികളായി പിണഞ്ഞു നിൽക്കാം
നമുക്കൊന്നിച്ചൊരേ പൂ വിടർത്താം

പൊൻവെയിലിലകളിലെന്ന പോലെ എന്നിൽ
നിന്നേ തിരഞ്ഞു പടർന്നു ചേരാം
ആദിമ വന്യ സുഗന്ധം കലർന്നൊരു
പ്രാതസ്വകാര്യ ജലത്തിൽ
ആഴങ്ങളിൽ വെച്ച് കൈകൾ കോർക്കാം
ജലപാതം പുതച്ചൊന്നു നിൽക്കാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee chillayil ninnu