സന്ദീപ് നന്ദകുമാർ

Sandeep Nandakumar

പാലായ്‌ക്കടുത്ത് ഏഴാച്ചേരി സ്വദേശി. പാലായിൽ ആദം ആനിമെഷനിൽ ഗ്രാഫിക്സ് പഠനം, പിന്നീട് ലാൽ മീഡിയായിൽ ജോലി നോക്കി. 2007 മുതൽ അഞ്ചു വർഷത്തോളം വി സാജൻറ്റെ അസോസിയേറ്റായി ജോലി നോക്കി. സ്പിരിറ്റ് എന്ന സിനിമയിൽ സ്വതന്ത്ര ചിത്രസംയോജകനായി അരങ്ങേറ്റം കുറിച്ചു. 

ഭാര്യ: അനു, മക്കൾ - കിത്തു, കാത്തു. അച്ഛൻ നന്ദകുമാർ. അമ്മ തങ്കമണി. സഹോദരൻ സനൂപ്.