2 ഹരിഹർ നഗർ
പഴയകാലകുസൃതികളുടെ ഓർമ്മപുതുക്കലിനും ആഘോഷത്തിനുമായി ഒത്തുകൂടുന്ന നാലു പേർ പഴയൊരു സമ്പാദ്യത്തിൻ്റെ പേരിൽ പ്രശ്നങ്ങളിൽ പെടുന്നതും അതിൻ്റെ അപ്രതീക്ഷിത പരിണാമവുമാണ് സിനിമയുടെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
തോമസ്കുട്ടീടെ ഓഫീസ് സ്റ്റാഫ് | |
തോമസ്കുട്ടീടെ ഓഫീസ് സ്റ്റാഫ് | |
ഹോട്ടൽ ജീവനക്കാരൻ | |
ജെസ്സി | |
കഥ സംഗ്രഹം
ആത്മസുഹൃത്തുക്കളാണ് മഹാദേവനും (മുകേഷ്) അപ്പുക്കുട്ടനും (ജഗദീഷ്) ഗോവിന്ദൻ കുട്ടിയും (സിദ്ധീക്ക്) തോമസ് കുട്ടിയും (അശോകൻ). വളരെക്കാലം മുൻപ് പല വഴിക്കു പിരിഞ്ഞവർ തോമസുകുട്ടിയുടെ ജെസിയുമായുള്ള മനസ്സമ്മതവും കല്യാണവും പ്രമാണിച്ച് കൊച്ചിയിൽ ഒന്നിച്ചു കൂടുന്നു. കുണ്ടാമണ്ടികളും അബദ്ധങ്ങളും നിറഞ്ഞ പഴയകാലത്തെ ഒന്നുകൂടി അനുഭവിച്ചാഘോഷിക്കാൻ അവർ തീരുമാനിക്കുന്നു.
ഗോവിന്ദൻകുട്ടിയുടെ നാട്ടിലെ വീടാണ് അവരുടെ താവളം. ഒരു ദിവസം രാവിലെ വീടിനു മുന്നിൽ കാണപ്പെട്ട പൂക്കൂടയിലെ വിലാസം പിന്തുടർന്ന് പോകുന്ന അവർ മായ (ലക്ഷ്മി റായ്) എന്നൊരു പെൺകുട്ടിയെ പരിചയപ്പെടുന്നു. മായ ഗോവിന്ദൻ കുട്ടിയുടെ വീടിന് എതിരെ തന്നെയാണ് താമസമെന്ന് പിന്നീടാണ് അവരറിയുന്നത്. ക്രമേണ അവരും മായയും കൂട്ടുകാരാവുന്നു.
ഒരു ദിവസം രാത്രി, തോമസ് കുട്ടി വീട്ടിലില്ലാത്തപ്പോൾ, അയാളുടെ ഫോണിലേക്ക് ജെസി വിളിക്കുന്നു. അവളെ ഒന്നു പറ്റിക്കാൻ വേണ്ടി തോമസ് കുട്ടിയുടെ ശബ്ദത്തിൽ ഗോവിന്ദൻ കുട്ടി അവളോട് സംസാരിക്കുന്നു. എന്നാൽ പിറ്റേന്ന് രാവിലെ തോമസ് കുട്ടിയെ കാണാനില്ല എന്നറിയുന്നതോടെ മഹാദേവനും ഗോവിന്ദൻ കുട്ടിയും അപ്പുക്കുട്ടനും കുരുക്കിലാവുന്നു. പോലീസ് അവരെത്തേടി വരുന്നു.
തുടർന്ന്, അപ്പുക്കുട്ടനെയും ഗോവിന്ദൻ കുട്ടിയെയും ആരോ തട്ടിക്കൊണ്ടു പോകുന്നു. പോലീസിനെ വെട്ടിച്ച് മായയുടെ വീട്ടിലെത്തുന്ന മഹാദേവൻ അവിടെ ഗോവിന്ദൻ കുട്ടിയെയും അപ്പുക്കുട്ടനെയും കാണുന്നു. പിന്നെ, ഒരു മുറിയിൽ മർദ്ദനമേറ്റ് അവശനായി കെട്ടിയിടപ്പെട്ട നിലയിൽ തോമസ് കുട്ടിയേയും.
(കഥയുടെ ഒന്നാം ഭാഗത്തിൽ) കുറെ വർഷം മുൻപ്, ആൻഡ്രൂസ് എന്നയാൾ തൻ്റെ അപ്പനെക്കൊന്ന് നാട്ടിലേക്ക് കടത്തിയ സമ്പാദ്യങ്ങളടങ്ങിയ പെട്ടി വീണ്ടെടുക്കാൻ ആൻഡ്രൂസിൻ്റെ വീട്ടിലെത്തിയ ജോൺ ഹോനായി, അവിടെ വച്ച് തീപ്പൊള്ളലേറ്റ് മരിച്ചിരുന്നു. താൻ ജോണിൻ്റെ മകനാണെന്നും മായ എന്ന ക്രിസ്റ്റീന തൻ്റെ സഹോദരിയാണെന്നും ഫ്രെഡി എന്നയാൾ മഹാദേവനോട് പറയുന്നു. ഇനിയും മരിച്ചിട്ടില്ലാത്ത ജോൺ ഹോനായിയുടെ പൊള്ളലേറ്റു വികൃതമായ രൂപം മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദൻ കുട്ടിയും കാണുന്നു.
ആൻഡ്രൂസിന്റെ അമ്മ മഹാദേവനും കൂട്ടുകാർക്കും നല്കിയ, തൻ്റെ പപ്പയുടെ സമ്പാദ്യങ്ങളടങ്ങിയ പെട്ടി തനിക്ക് തിരികെത്തരണമെന്ന് ഫ്രെഡി ആവശ്യപ്പെടുന്നു. നാലുപേരും ചേർന്ന് ആ പെട്ടി, എട്ടക്കനമ്പർ പൂട്ടുള്ള ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഓരോരുത്തർക്കും, അവർക്കു മാത്രമറിയാവുന്ന, രണ്ടക്ക രഹസ്യകോഡ് ഉണ്ടെന്നും ഫ്രെഡിക്കറിയാം. തോമസ് കുട്ടി അയാളുടെ കോഡ് പറഞ്ഞു കഴിഞ്ഞു; ബാക്കിയുള്ളവർ കോഡ് നല്കണമെന്നതാണ് ഫ്രെഡിയുടെ ആവശ്യം. കോഡ് നല്കാൻ വിസമ്മതിക്കുന്ന നാലു പേരെയും ഫ്രെഡി മർദ്ദിച്ചവശരാക്കുന്നു.
എന്നാൽ ആരോ നല്കിയ താക്കോലുപയോഗിച്ച് അവർ രക്ഷപ്പെടുന്നു. പക്ഷേ, പിന്തുടർന്നെത്തുന്ന ഫ്രെഡിയുടെ ഗുണ്ടകൾ അപ്പുക്കുട്ടനെ പിടികൂടുന്നു.
ക്രിസ്റ്റീനയാണ് താക്കോൽ തല്കിയത് എന്നു സംശയിക്കുന്ന മഹാദേവൻ അവളെ വിളിക്കുന്നു. അവൾക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്: ഫ്രെഡിയുൾപ്പെടുന്ന മയക്കുമരുന്നു മാഫിയയിൽ നിന്നും തൻ്റെ ഭർത്താവും നർത്തകനുമായ ശ്യാമിനെ (വിനീത്) രക്ഷിക്കാനാണ് താൻ ഫ്രെഡിയുടെ പെങ്ങളായി അഭിനയിച്ചതെന്ന് അവൾ പറയുന്നു. മഹാദേവനേയും കൂട്ടുകാരെയും സൗഹൃദം നടിച്ച് ഫ്രെഡിയുടെ താവളത്തിലെത്തിക്കുകയായിരുന്നു അവളുടെ ദൗത്യം.
അപ്പുക്കുട്ടനെ രക്ഷിക്കാൻ പെട്ടി ലോക്കറിൽ നിന്നെടുക്കാൻ മഹാദേവനും കൂട്ടുകാരും തീരുമാനിക്കുന്നു. എന്നാൽ നാലുപേരുടെയും രഹസ്യകോഡ് നൽകിയിട്ടും ലോക്കർ തുറക്കുന്നില്ല. നിരാശരായ അവർ ഒരു പെട്ടിയിൽ കല്ലും മറ്റും നിറച്ച് അതുമായി ഫ്രെഡിയുടെ താവളത്തിലെത്തുന്നു.
Video & Shooting
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
to-harihar.jpg | 0 bytes |