റീന ബഷീർ

Reena Bashir

മലയാള ചലച്ചിത്ര നടി. അമൃത  ടിവിയിലെ വനിതാരത്നം പരിപാടിയിൽ സെക്കൻഡ് റണ്ണറപ്പായാണ് റീന ബഷീർ സിനിമാ ടെലിവിഷൻ രംഗത്തേയ്ക്കെത്തുന്നത്. 2008-ൽ ലാൽജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് റീന സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. ട്രാഫിക്, പകൽ നക്ഷത്രങ്ങൾ, 2 ഹരിഹർ നഗർ, എന്നിവയുൾപ്പെടെ മുപ്പതോളം ചിത്രങ്ങളിൽ വിവിധവേഷങ്ങളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും റീന ബഷീർ അഭിനയിച്ചിട്ടുണ്ട്. ഫ്ലവേൾസ് ടിവിയിൽ പോക്കുവെയിൽ എന്ന സീരിയലിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചു. പല ടെലിവിഷൻ ഷോകളുടെയും സ്റ്റേജ് പ്രോഗാമുകളുടെയും അവതാരികയായി റീന ബഷീർ പ്രവർത്തിച്ചിട്ടുണ്ട്.

റീന ബഷീറിന്റെ ഭർത്താവ് ബഷീർ. മക്കൾ ബിനു ബഷീർ, അഞ്ജല ബഷീർ.