മുന്തിരിവള്ളികൾ തളിർക്കുമ്പോൾ

Released
Munthirivallikal Thalikkumbol
കഥാസന്ദർഭം: 

കുടുംബസ്ഥനായ ഉലഹന്നാന് തന്റെ ജീവിതത്തിൽ മടുപ്പ് തോന്നുകയും അയാൾ മറ്റു സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 20 January, 2017

വെള്ളിമൂങ്ങ എന്ന സിനിമയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് "മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍". പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എം.സിന്ധുരാജിന്റേതാണ് . വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മാണം. മോഹന്‍ലാലും, മീനയും നായികാനായകന്മാരായെത്തുന്നു. കൂടാതെ, അനൂപ് മേനോന്‍, കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, രാഹുല്‍ മാധവ്, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, സൃന്ദ , ഐമ,സനൂപ് സന്തോഷ് തുടങ്ങിയവരും അഭിനയിക്കുന്നു. റഫീക്ക് അഹമ്മദ്, മധു വാസുദേവന്‍, അജിത്ത്കുമാര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രനും ബിജിബാലുമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം പ്രമോദ് പിള്ള.

Munthirivallikal Thalirkkumbol - Official Trailer | Mohanlal | Meena