അപ്പുണ്ണി ശശി ഇരഞ്ഞിക്കൽ

Sasi Iranjikkal
അപ്പുണ്ണി ശശി
ശശികുമാർ എരഞ്ഞിക്കൽ

മൂവായിരത്തി അഞ്ഞൂറോളം വേദികൾ പിന്നിട്ട അപ്പുണ്ണികളുടെ നാളെ എന്ന നാടകത്തിലൂടെ ശ്ര​ദ്ധ​യാ​കർ​ഷി​ച്ച നടനാണ് ശശികുമാർ എരഞ്ഞിക്കൽ.
പ്രൊഫെഷണൽ അമേച്ചുർ നാടകരംഗങ്ങളിൽ കഴിവു തെളിയിച്ച ഈ കലാകാരൻ പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ ശിഷ്യനാണ് , രഞ്ജിത്  സംവിധാനം ചെയ്ത പാലേരി മാണിക്യത്തിൽ മാണിക്യത്തെ ജീവനു തുല്യം സ്നേഹിച്ച സഹോദരൻ ആണ്ടിയായാണ്‌ ശശികുമാർ അഭിനയിച്ചത്. നാടകാഭിനയത്തിന് പുറമേ ഏതാനും മെഗാ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് .

 

അവലംബം : എതിരൻ കതിരവന്റെ ശേഖരത്തിൽ നിന്ന്