ഇന്ത്യൻ റുപ്പി
പണമുണ്ടാക്കാൻ വെമ്പൽ കൊള്ളുന്ന ഇന്നത്തെ ചെറുപ്പക്കാരുടെ കഥയാണിത്. പണത്തോടുള്ള മനുഷ്യന്റെ അടങ്ങാത്ത അഭിനിവേശം ഇന്ത്യൻ റൂപ്പിയിലൂടെ പ്രേക്ഷകന്റെ മുന്നിലേക്കെത്തിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.
Actors & Characters
Actors | Character |
---|---|
ജെ പി (ജയപ്രകാശ്) | |
ഡോ.ബീന | |
അച്യുതമേനോൻ | |
സി എച്ച് ( സി ഹംസ) | |
സുരേന്ദ്രൻ | |
ഗോൾഡൺ പാപ്പച്ചൻ | |
യശോദ (ജെ പിയുടെ അമ്മ) | |
സജിത | |
രായപ്പൻ | |
ജോസ് | |
നമ്പ്യാർ | |
ഡോ. ഷീലാ കോശി | |
മേരി | |
അലിയാർ | |
ഓർക്കെസ്ട്ര ടീമിലെ അംഗം | |
കസബ എസ് ഐ | |
പ്രദീപ് ( പോലീസുകാരൻ) | |
സതീഷ് | |
സതീഷിന്റെ അച്ഛൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
രഞ്ജിത്ത് ബാലകൃഷ്ണൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 2 012 |
തിലകൻ | ഫിലിം ഫെയർ അവാർഡ് | മികച്ച സഹനടൻ | 2 011 |
രഞ്ജിത്ത് ബാലകൃഷ്ണൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 2 011 |
രഞ്ജിത്ത് ബാലകൃഷ്ണൻ | ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 2 011 |
പൃഥ്വിരാജ് സുകുമാരൻ | വയലാർ രാമവർമ്മ ചലച്ചിത്ര ടെലിവിഷൻ അവാർഡ് | മികച്ച നടൻ | 2 011 |
രഞ്ജിത്ത് ബാലകൃഷ്ണൻ | വയലാർ രാമവർമ്മ ചലച്ചിത്ര ടെലിവിഷൻ അവാർഡ് | മികച്ച ചിത്രം | 2 011 |
രഞ്ജിത്ത് ബാലകൃഷ്ണൻ | പത്മരാജൻ അവാർഡ് | മികച്ച ചിത്രം | 2 011 |
കഥ സംഗ്രഹം
നല്ലൊരു ഇടവേളക്കു ശേഷം തിലകന്റെ ശക്തമായ കഥാപാത്രമെന്ന് പ്രതീക്ഷിക്കുന്നു.
പ്രാഞ്ചിയേട്ടന്റെ ആദ്യപതിപ്പെന്ന് രഞ്ജിത്ത് ഈ സിനിമയെ വിശേഷിപ്പിക്കുന്നു.
കോഴിക്കോട് നഗരത്തിലെ പ്രമുഖ ബ്രോക്കര്‍മാരായ രായപ്പനും(മാമുക്കോയ) ജോയി(ബിജു പപ്പന്) ക്കുമൊപ്പം ചില ചെറിയ വസ്തുക്കച്ചവടത്തിനു കൂട്ടു നിന്ന് ചെറിയ കമ്മീഷനുകള്‍ ലഭിച്ച് അതുകൊണ്ട് ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരായിരുന്നു ജെപി എന്ന ജയപ്രകാശും (പൃഥീരാജ്) സി എച്ചും (ടിനി ടോം). കോടികള്‍ മറിയുന്ന വലിയ കച്ചവടം ചെയ്ത് അതില്‍ നിന്ന് വലിയ തുക കമ്മീഷന് ലഭിച്ച് എളുപ്പം കോടീശ്വരന്മാരാകുക എന്നതാണ് ഇരുവരുടേയും ആഗ്രഹം. അമ്മ യശോദയും (സീനത്ത്) അനിയത്തി സജിതയും (മല്ലിക) അടങ്ങുന്ന ചെറുകുടുംബത്തിനോടൊപ്പം ജീവിക്കുന്ന ജെ പിക്ക് അമ്മാവന്റെ മകളായ എം ബി ബി എസ് കഴിഞ്ഞ ബീന(റീമ കല്ലിങ്കല്‍) യോട് പ്രേമമുണ്ട്, ബീനക്കും തിരിച്ചും. കടബാദ്ധ്യതകള്‍ കഴിഞ്ഞ് പണം സമ്പാദിച്ച് ബീനയെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്തിനു ബീനയുടേ സഹോദരന് സുകുമാരന്റെ (ലാലു അലക്സ്) സമ്മതവുമുണ്ട്. ആകസ്മികമായി അച്യുതമേനോന് (തിലകന്) എന്നൊരു വൃദ്ധന് ഒരു വസ്തു ഇടപാടുമായി ജെപിയേയും സി എച്ചിനേയും സമീപിക്കുന്നു. എന്നാല്‍ ചില സംഭവങ്ങളാല്‍ ആ വസ്തുക്കച്ചവടം നടക്കാതെ പോകുകയും അച്യുതമേനോന് ജെ പിയുടേ സുഹൃത്താവുകയും ചെയ്യുന്നു. മറ്റൊരു വസ്തു ഇടപാടില്‍ അച്യുതമേനോന്റെ ബുദ്ധിപൂര്‍വ്വമായ നീക്കം ജെ പിക്കും സി എച്ചിനും 25 ലക്ഷം രൂപ നേടിക്കൊടുക്കുന്നു. രായപ്പനുമായുള്ള മറ്റൊരു വസ്തു ഇടപാടില്‍ മറ്റൊരു പണക്കാരനായ കച്ചവടക്കാരന് ഗോള്‍ഡന്‍ പാപ്പച്ചനു (ജഗതി) അഡ്വാന്‍സായി 25 ലക്ഷം രൂപ കൊടുക്കേണ്ടി വരികയും ബിസിനസ്സ് ജെപിക്കു വന്നു ചേരുകയും ചെയ്യുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വസ്തു കച്ചവടം ചെയ്ത് ഒരു കോടി രൂപ പാപ്പച്ചനു കൊടുക്കാന്‍ നിര്‍ബന്ധിതനാകുന്ന ജെ പി വല്ലാത്തൊരു പ്രതിസന്ധിയിലാകുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഈ പുഴയും സന്ധ്യകളും |
മുല്ലനേഴി | ഷഹബാസ് അമൻ | വിജയ് യേശുദാസ് |
2 |
പോകയായ് വിരുന്നുകാരീ |
വി ആർ സന്തോഷ് | ഷഹബാസ് അമൻ | ജി വേണുഗോപാൽ, ആശ ജി മേനോൻ |
3 |
അന്തിമാന ചെമ്പടിയിൽ |
വി ആർ സന്തോഷ് | ഷഹബാസ് അമൻ | എം ജി ശ്രീകുമാർ, സുജാത മോഹൻ |
4 |
ഈ പുഴയും (unplugged) |
മുല്ലനേഴി | ഷഹബാസ് അമൻ | വിജയ് യേശുദാസ് |
Contributors |
---|