മല്ലിക

Mallika

യഥാർത്ഥ നാമം റീജ. നടത്തറ സ്വദേശി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കുത്ത് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നു. അഭിനയ രംഗത്ത് മുൻപരിചയമില്ലാതിരുന്ന മല്ലികയെ, മൂവായിരത്തിലധികം അപേക്ഷകളിൽ നിന്നും അടൂർ തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് പി എൻ മേനോന്റെ നേർക്കു നേരെ എന്ന ചിത്രത്തിലും അഭിനയിച്ചു. ചേരന്റെ തമിഴ് ചിത്രമായ ഓട്ടോഗ്രാഫിലെ വേഷം അവരെ തെന്നിന്ത്യയിലെ തിരക്കുള്ള നടിയാക്കി മാറ്റി. ഇന്ത്യൻ റുപ്പി, സ്നേഹവീട്, മിസ്റ്റർ മരുമകൻ, പുതിയ തീരങ്ങൾ, ഒഴിമുറി, കഥവീട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ ഇന്ത്യൻ റുപ്പിയിലേയും ഒഴിമുറിയിലേയും അഭിനയം ശ്രദ്ധേയമായി.