സോഹൻലാൽ

Sohan lal
Sohan lal-Director-m3db
Date of Birth: 
തിങ്കൾ, 14 November, 1977
എഴുതിയ ഗാനങ്ങൾ: 12
സംവിധാനം: 4
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

അദ്ധ്യാപകരായ പി കെ ദാസിന്റേയും കമലയുടേയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ സോഹൻലാൽ തുടർന്ന് വെബ്ബ് ഡിസൈനിംഗിൽ പി ജിയും നേടി. വിദ്യാഭ്യാസത്തിന് ശേഷം 1996 -ൽ ദൂരദര്‍ശനില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഇന്‍ഡ്യാവിഷന്‍, ജീവന്‍ ടിവി, അമൃത ടിവി എന്നിവയിലെ പരിപാടികളിൽ പ്രോഗ്രാം പ്രൊഡ്യൂസർ, സംവിധായകൻ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അമൃത ടിവിയില്‍ അവതരിപ്പിച്ച നീര്‍മാതളത്തിന്റെ പുക്കള്‍ എന്ന ടെലിവിഷന്‍ പരമ്പരയ്ക്ക്  മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച സംഗീതം തുടങ്ങിയ വിഭാഗങ്ങളില്‍ സോഹൻലാലിന് കേരളസംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.2001 -ൽ വൺ‌മാൻ ഷോ എന്ന സിനിമയിൽ സംവിധായകൻ ഷാഫിയുടെ അസിസ്റ്റന്റായി സിനിമാരംഗത്ത് തുടക്കം കുറിച്ച അദ്ദേഹം 2008 -ൽ ഓർക്കുക വല്ലപ്പോഴും എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. അതിനുശേഷം കഥവീട്ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവിഅപ്പുവിന്റെ സത്യാന്വേഷണം എന്നീ സിനിമകളും സംവിധാനം ചെയ്തു. കൂടാതെ കഥവീട് എന്ന സ്വന്തം സിനിമയുൾപ്പെടെ മൂന്ന് സിനിമകളിൽ സോഹൻലാൽ ഗാനരചന നിർവഹിച്ചിട്ടുമുണ്ട്.