കണ്ണാതുമ്പി കൂട്ടം..

കണ്ണാംത്തുമ്പി കൂട്ടം ചാഞ്ചാടും പൂന്തോട്ടം 
പൊന്നാവണിച്ചന്തം കണ്ണാന്തളി തെയ്യം 
ചിറകുള്ള കിനാവുകൾ വീശി...............
ചെറുകുന്നിലുയർന്നു പറന്നു നടക്കാം....
അല്ല അല്ല അല്ല ല്ല ല്ല ല്ല ല്ല.............
                        (കണ്ണാംത്തുമ്പി)

കൊച്ചീലെ പൂച്ച കൊച്ചുമച്ചുനന്റെ പൂച്ച 
കാച്ചിവച്ച പാൽ കുടിച്ചമ്പമ്പോ റമ്പമ്പൊ.....(2)
ചങ്ങാതികൾ പവിഴമുത്തുകൾ............
വിൺശംഖിലെ പനിനീർത്തുള്ളികൾ...(2)
ഇത് പ്രായം പ്രണയമോഹനം മധുപാത്രം നുകരുക സകലം 
മനമാകെ കനകമാളിക അതിലാകെ കതിരുതിരൂ...(പല്ല്ലവി)

ഒരായിരം മഴവിൽ പക്ഷികൾ 
ഒരേ സ്വരം പാടും പുലരികൾ...(2)
തളിരിലകളിൽ ഉദയ ഹിമകണം 
കവിളിണകളിൽ അരുണചുംബനം...(2)
കുളിരലയായി അരുവിയിലൊഴുകും 
മലരിതളായി തരുനിര തഴുകാം...(പല്ലവി)

Kannamthumbi - Teens