അന്നൊരുനാൾ കുന്നിറങ്ങി

അന്നൊരുനാൾ കുന്നിറങ്ങി
പൂ പറിക്കാൻ വന്നു നീ
മുറ്റത്തൊരു പൂമരമായി
പൂത്തുലഞ്ഞു നിന്നു ഞാൻ (2)
 
അമ്പട കറുകറുകറു കറുകറുകറു
കറുകറുകറു കറുകറെ കറുത്തിട്ടങ്ങനെ
കുറു കുറു കുറെ കുറുകീട്ടങ്ങനെ
മറു കുറി കുത്തി കുറിച്ചിട്ടങ്ങനെ
അങ്ങനെ (2)
അടുത്തവീട്ടിലെ കറുത്ത പെണ്ണിന്റെ
മറപ്പുര രാവിൽ മറഞ്ഞതെങ്ങനെ
മനയിൽ മാണിക്യം മറഞ്ഞതെങ്ങനെ

കൊമ്പത്തി കൊമ്പത്തി കൊമ്പത്തു മുടി കെട്ടി
കുന്നിക്കുരു കൊണ്ടൊരേറെ റിഞ്ഞന്നെന്റെ
കണ്ണേട്ടു കാവിലെ കമ്പ വെടി പൊട്ടി
വെടി പൊട്ടി (2 )

കാണണ്ടാ കാണണ്ടാ
കണ്ടാൽ കണ്ടതു മിണ്ടണ്ടാ
പണ്ടേ കൊണ്ടതു മിണ്ടണ്ടാ
പോരണ്ടാ
ഓടണ്ടാ ഓടണ്ടാ
ഓടി കണ്ടം ചാടണ്ടാ
ചാടി പണ്ടം കീറണ്ടാ പോരണ്ടാ
ഓടണ്ടാ ഓടണ്ടാ ഓടി കണ്ടം ചാടണ്ടാ
ചാടി പണ്ടം കീറണ്ടാ പോരണ്ടാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Annorunal kunnirangi