ഈ മഴയിതളിലെന്റെ

Year: 
2013
Film/album: 
ee mazhayithalilente
0
No votes yet

ആ ആ ഓഹോ ഹോ 
ഈ മഴയിതളിലെന്റെ ഓർമ്മകൾ
എഴുതുമിരുൾ മൊഴികൾ
കാതോർ‌ത്തിരുന്നതാരോ
പെയ്തൊഴിയുമിരവോ
നറുതെന്നൽ പോലെയിന്നെൻ
മിഴികൾ തലോടിയാരോ
ജലകണികയിൽ വാർമഴവില്ലൊളിപോൽ.. നീ
മഴയിതളിലെന്റെ ഓർമ്മകൾ
എഴുതുമിരുൾ മൊഴികൾ

വെയിൽനാളമായി സ്വയം
എരിയും കിനാവു നിൻ
പുലർമഞ്ഞുപോലെ
അകലാൻ മറന്നു നിന്നു ഞാൻ
വിജന വനവീഥിയിൽ
അരികിൽ നീ മാത്രമായി 
യാത്രയിനിയും കൂടെ വരുമോ
(ഈ മഴയിതളിലെന്റെ)

അകതാരിൽ ബാല്യം
നിഴൽപീലി നീർത്തവേ
കരുണാർദ്രമേതോ ..
രാപ്പാടി ദൂരെ പാടിയോ
നെറുകയിൽ നിലാവിരൽ
മെല്ലെ തൊടുന്നുവോ
ആരു നീ എൻ ആത്മസഖിയോ
(ഈ മഴയിതളിലെന്റെ)

tT0P9BmnJ4s