കാറ്റിലെ പൂമണം
കാറ്റിലെ പൂമണം പൂവിലെ തേൻകണം
ആരെയോ കാത്തിരുന്നു
വെണ്ണിലാ ചോലയിൽ മുന്തിരി വള്ളികൾ
മഞ്ഞുനീർ തൂകി നിന്നു
നീവരും നേരവും നോക്കിയീ രാക്കിളി
തൂവൽ കുടഞ്ഞു നിന്നു ..
കാറ്റിലെ പൂമണം പൂവിലെ തേൻകണം
ആരെയോ കാത്തിരുന്നു
ആഹാഹ ..ആഹാഹ..ആഹാ
നിദ്രയിൽ നുറുങ്ങുവെട്ടമായി നിറങ്ങൾ വീശി നീ
പുണർന്നുവെങ്കിലോ..
സ്നേഹമേ ഉണർന്നു പാടുമോ
എന്നു കാതിൽ നീ ചൊല്ലിയെങ്കിലൊ
നിനക്കു മാത്രമായി കിനാക്കൾ പെയ്തിടും
തളിർ മരങ്ങളിൽ കുളിർ പടർന്നിടും
ഈ രാവിൽ..
ആലോലം കാറ്റിലെ പൂമണം
പൂവിലെ തേൻകണം ആരെയോ കാത്തിരുന്നു
വെണ്ണിലാ ചോലയിൽ മുന്തിരി വള്ളികൾ
മഞ്ഞുനീർ തൂകി നിന്നു
ഈ മാത്രതൻ സുഗന്ധമേറ്റു നീ
വർണ്ണ ശലഭമായി മാറിയെങ്കിലൊ
പൂക്കുമീ ലതാവനങ്ങളിൽ സ്വയം മറന്നു നീ
പാറിയെങ്കിലൊ ..
ഋതുക്കളാകെയും വസന്തമായിടും
നിനക്കു മാത്രമായി മരന്ദമേകിടും
ഈ രാവിൽ ..
ആലോലം കാറ്റിലെ പൂമണം
പൂവിലെ തേൻകണം ആരെയോ കാത്തിരുന്നു
വെണ്ണിലാ ചോലയിൽ മുന്തിരി വള്ളികൾ
മഞ്ഞുനീർ തൂകി നിന്നു
നീവരും നേരവും നോക്കിയീ രാക്കിളി
തൂവൽ കുടഞ്ഞു നിന്നു ..
ആഹാഹ ..ആഹാഹ..ആഹാ