അളിവേണി ചുരുൾ വേണിയാകെ

ശ്രീമാതിൻ വേളിക്കോ ഭൂമാതിൻ വേളിക്കോ
പൂവായ പൂവെല്ലാം തിരുമണിത്താലിയായി
കുറുമണിത്താലിയായി

അളിവേണി ചുരുൾ വേണിയാകെ
മണമോലും മലർമാല ചൂടീ
കസവാർന്ന കതിരാട മീതേ
കളകാഞ്ചി മണികാഞ്ചി ചാർത്തീ
കതിർമണ്ഡപത്തിന്ന് മേലേ
കനകത്തിടമ്പെന്ന പോലേ
കമനീ വരു നീ ശുഭ നീ
വലതു പദമളിവേണി
അളിവേണി ചുരുൾ വേണിയാകെ
മണമോലും മലർമാല ചൂടി

സിന്ദൂര സീമന്തരേഖയ്ക്ക് താഴെ
ശ്രീതിലക താരകമുദിച്ചൂ
ആലോല നീലാർദ്ര നേത്രോല്പലങ്ങൾ
ചാരുതര ലജ്ജയിലലിഞൂ
ഒരു നാളിൽ ഈ കാൽനഖേന്ദു മുനയാൽ
അറിയാതൊരാളിന്റെ പേരെഴുതി നീ
ഇതാ കാത്തിരിക്കുന്നു നിന്നെ
മനം പോലെ മംഗല്യമെന്നായി
മരാളനമന മളിവേണി ചുരുൾ വേണി
അളിവേണി ചുരുൾ വേണിയാകെ
മണമോലും മലർമാല ചൂടി

ഈ പാരിജാതങ്ങൾ പൂത്തൂ നമുക്കായി
കാറ്റിലനുരാഗ മദഗന്ധം
ഈ രാത്രി നമ്മൾക്ക് നമ്മൾക്ക് മാത്രം
തീർക്കുമൊരു സ്വപ്ന മലർമഞ്ചം
കിളിവാതിലിൻ പിന്നിലേതു കിളിയോ
തളരാതെ പാടുന്നതഷ്ടപദിയോ
ഇതാ രാധ തേടുന്ന കണ്ണൻ
ലതാകുഞ്ജമാകെ തളിർക്കുന്ന യാമമിതിൽ
അളിവേണി ചുരുൾ വേണിയാകെ
മണമോലും മലർമാല ചൂടി
കസവാർന്ന കതിരാട മീതേ
കളകാഞ്ചി മണികാഞ്ചി ചാർത്തി
കതിർമണ്ഡപത്തിന്ന് മേലേ
കനകത്തിടമ്പെന്ന പോലേ
കമനീ വരു നീ ശുഭ നീ
വലതു പദമളിവേണി ചുരുൾ വേണിയാകെ
മണമോലും മലർമാല ചൂടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aliveni churulveniyake (kadhaveed malayalam movie)