ഓ മണ്ണു് വിണ്ണു് പെണ്ണു്
ഓ മണ്ണു് വിണ്ണു് പെണ്ണു് പൊന്ന്
കണ്ണു കണ്ടതൊക്കെ മായയോ
ഒഹോഹോ ഒഹോഹോ ഒഹോഹോ ഹോഹോ
ഓ കാട് മേട് നാട് വീട്
തേടിവന്നതൊക്കെ മായയോ
ഒഹോഹോ ഒഹോഹോ ഒഹോഹോ ഹോഹോ
കാതോരം നീ പാടും പാട്ടോ
തേവാരം നിൻ നാദം കേട്ടോ
തീപാറും മേഘത്തിൻ നെഞ്ചിൽ നീരൂറുമ്പം കണ്ടോ
മഴയിലുതിരും അരുണകിരണം
ചാവുകടൽ നീന്തിവന്ന മത്സ്യകന്യയല്ലേ
മൂടുപടം നീക്കി വന്ന മഞ്ഞുകാലമല്ലേ
നീയുണർന്ന കാവിനിന്നു നീലനിറമല്ലേ
പാലമരം പൂത്തുലഞ്ഞ രാത്രിഗന്ധമല്ലേ
കണ്ണാലേ കണ്ടതെല്ലാം
പൊൻമാനായ് മറഞ്ഞുവെന്നോ
ഉള്ളാലേ ഓർത്തനേരം വെൺ ചിറകുകൾ വീശിയോ
മൂവന്തിക്കാവിൽ മന്ത്രങ്ങൾ കേൾക്കുന്നു
മൗനം പാടുന്നുവോ...
ഈറൻ പുഷ്പങ്ങൾ നിൻ കാൽക്കൽ നേദിക്കാൻ
ഉള്ളം നോവുന്നുവോ...
മുറിവുകൾ കനവുകൾ
എരിയും അഴലിലുഴറി സഞ്ചാരം
ചാവുകടൽ നീന്തിവന്ന മത്സ്യകന്യയല്ലേ
മൂടുപടം നീക്കി വന്ന മഞ്ഞുകാലമല്ലേ
നീയുണർന്ന കാവിനിന്നു നീലനിറമല്ലേ
പാലമരം പൂത്തുലഞ്ഞ രാത്രിഗന്ധമല്ലേ
ഓ മണ്ണു് വിണ്ണു് പെണ്ണു് പൊന്ന്
കണ്ണു കണ്ടതൊക്കെ മായയോ
ഒഹോഹോ ഒഹോഹോ ഒഹോഹോ ഹോഹോ
ഓ കാട് മേട് നാട് വീട്
തേടിവന്നതൊക്കെ മായയോ
ഒഹോഹോ ഒഹോഹോ ഒഹോഹോ ഹോഹോ
കാതോരം നീ പാടും പാട്ടോ
തേവാരം നിൻ നാദം കേട്ടോ
തീപാറും മേഘത്തിൻ നെഞ്ചിൽ നീരൂറുമ്പം കണ്ടോ
മഴയിലുതിരും അരുണകിരണം
ചാവുകടൽ നീന്തിവന്ന മത്സ്യകന്യയല്ലേ
മൂടുപടം നീക്കി വന്ന മഞ്ഞുകാലമല്ലേ
നീയുണർന്ന കാവിനിന്നു നീലനിറമല്ലേ
പാലമരം പൂത്തുലഞ്ഞ രാത്രിഗന്ധമല്ലേ
ചാവുകടൽ നീന്തിവന്ന മത്സ്യകന്യയല്ലേ
മൂടുപടം നീക്കി വന്ന മഞ്ഞുകാലമല്ലേ
നീയുണർന്ന കാവിനിന്നു നീലനിറമല്ലേ
പാലമരം പൂത്തുലഞ്ഞ രാത്രിഗന്ധമല്ലേ