അനീഷ് പി ടോം

Anish P Tom

ശബ്ദലേഖകൻ. 1987 ഓഗസ്റ്റ് 25 ന് ജനിച്ചു. പത്തനംതിട്ട മാർത്തോമ്മ ഹൈസ്ക്കൂൾ, കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം, സെന്റ് തോമസ് കോളേജിൽ നിന്നും ബി എസ് സി കഴിഞ്ഞു. അതിനുശേഷം ചെന്നൈ ഏസ് ഏ ഇ കോളേജിൽ നിന്നും ഡിപ്ലോമ ഇൻ സൗണ്ട് എഞ്ചിനീയറിംഗ് പാസ്സായി. റാന്നിയിലുള്ള ഒയാസിസ് സ്റ്റുഡിയോയിൽ 2009 ൽ ട്രെയ്നിയായി ചേർന്നുകൊണ്ടാണ് അനീഷിന്റെ കരിയർ ആരംഭിയ്ക്കുന്നത്. രണ്ടു മാസത്തിനുശേഷം വിസ്മയ മാക്സ് സ്റ്റുഡിയോയിൽ ഇന്റേണൽഷിപ്പിനു ചേർന്നു, 2015 വരെ അവിടെ തുടർന്നു.

 2010 ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന ചിത്രത്തിൽ  ADR engineer ആയാണ് അനീഷ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. Dts premix Engineer ആയി ആദ്യം വർക്ക് ചെയ്യുന്നത് സ്നേഹവീട് എന്ന സിനിമയിലായിരുന്നു. അനീഷ് ഫിലിം മിക്സിംഗ് ആദ്യമായി ചെയ്തത് ദൂരെ എന്ന ചിത്രത്തിലാണ്. Film Mix (5.1) ആദ്യമായി ചെയ്തത് നക്ഷത്രങ്ങൾ, രണ്ടുപെൺകുട്ടികൾ എന്നീ സിനിമകളിലായിരുന്നു. ആദ്യമായി സൗണ്ട് എഫക്ട് എഡിറ്ററായി വർക്ക് ചെയ്തത് രുദ്രമാദേവി, ബാജിറാവു മസ്താനി എന്നീ അന്യഭാഷാ ചിത്രങ്ങളുടെ ട്രീസർ ട്രെയിലറിലാണ്. വലിയപെരുന്നാൾ എന്ന സിനിമയിൽ അനീഷ് ആദ്യമായി സൗണ്ട് ഡിസൈനിംഗ് ചെയ്തു. 

അനീഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ | IMDB  പേജിവിടെ