ലിസമ്മയുടെ വീട്
ഒരിക്കൽ കാമുകനാൽ ചതിക്കപ്പെട്ടും പിന്നീട് പീഡനത്തിനിരയാവുകയും ചെയ്ത ലിസമ്മയുടെ വർഷങ്ങൾക്ക് ശേഷമുള്ള ജീവിതം കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഒരു സ്ത്രീ പീഡനകേസിന്റെ പശ്ചാത്തലത്തിൽ പറയുന്നു
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ലിസമ്മ | |
സാമുവൽ ദിവാകരൻ | |
ഉത്തമൻ | |
ട്രീസ | |
രാജപ്പൻ തൈക്കാട് | |
ശിവൻ കുട്ടി | |
സഖാവ് ചോലക്കൽ രാഘവൻ | |
സഖാവ് | |
സഖാവ് | |
സെയ്തുക്ക | |
യതീന്ദ്രൻ, ചുമട്ടു തൊഴിലാളി | |
അഡ്വക്കേറ്റ് | |
കഥ സംഗ്രഹം
ബാബു ജനാർദ്ദനൻ ‘മുബൈ മാർച്ച് 12“ എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ.
ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയുടെ രണ്ടാം ഭാഗമായി ഈ സിനിമയെ അണിയറക്കാർ വിശേഷിപ്പിക്കുന്നു. ‘അച്ഛനുറങ്ങാത്ത വീടി’ന്റെ തിരക്കഥ ബാബു ജനാർദ്ദനൻ ആയിരുന്നു.
“അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിൽ സലീം കുമാർ അവതരിപ്പിച്ച കഥാപാത്രം ഈ സിനിമയിൽ തുടർച്ചയാകുന്നു.
ഏറെ നാളത്തെ ഇടവേളക്ക് ശേഷം മീര ജാസ്മിൻ ഒരു മലയാള സിനിമയിൽ നായികാ വേഷം ചെയ്യുന്നു.
സാമുവൽ ദിവാകരന്റെ (സലിം കുമാർ) മകളാണ് ലിസമ്മ (മീര ജാസ്മിൻ). ലിസമ്മ ഒരു ടെലിഫൂൺ ബൂത്തിൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. വീട്ടിൽ ലിസമ്മക്കു പുറമേ ചേച്ചി ട്രീസ(സംഗീതാ മോഹൻ)മറ്റൊരു സഹോദരി ഷേർലി എന്നിവർ കൂടിയുണ്ട്. ട്രീസ ഭർത്താവുമായി പിരിഞ്ഞു സ്വന്തം വീട്ടിൽ താമസിക്കുന്നു. ഷേർലി സീരിയൽ അഭിനേത്രിയാകാൻ കൊതിക്കുന്നവളാണ്. രാജപ്പൻ തൈക്കാട് (ബൈജു) എന്ന പ്രൊഡക്ഷൻ മാനേജറുമായുള്ള ഷേർലിയുടെ പരിചയം സീരിയലിൽ ചെറിയ വേഷങ്ങൾ കിട്ടാൻ സഹായിക്കുന്നു.
ലിസമ്മ സ്ക്കൂൾ ഫൈനലിലായിരുന്നപ്പോൾ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലാവുകയും അയാൾ ലിസമ്മയെ ചതിക്കുകയും ചെയ്തു. പിന്നീട് ലിസമ്മയെ നാൽപ്പതിൽ പരം പേർ പീഡിപ്പിക്കുകയും കേരളത്തിൽ വിവാദമായ പീഡനക്കേസാകുകയും ചെയ്തു. അതിന്റെ കേസ് കഴിഞ്ഞ് സ്വസ്ഥമായ ജീവിതം നയിക്കുകയാണ് ലിസമ്മ. ആ സംഭവത്തിനു ശേഷം സാമുവൽ മാനസികമായി തകരുകയും ഇപ്പോഴും പഴയ ഓർമ്മകളിൽ ജീവിക്കുകയും ചെയ്യുന്നു. ആ കേസിനു ശേഷം ലിസമ്മയും കുടൂംബവും സ്വന്തം നാട്ടിൽ നിന്ന് ഇപ്പോൾ കാസർഗോഡിനടുത്താണ് താമസം.
ലിസമ്മ ജോലി ചെയ്യുന്നത് നഗരത്തിലെ മാർക്കറ്റിനടുത്താണ്. ആ മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയാണ് സഖാവ് ശിവൻ കുട്ടി (രാഹുൽ മാധവ്) ചെറുപ്പത്തിലെ എതിർപാർട്ടികളുടെ ക്രൂര മരണത്തിനു ഇരയായതാണ് ശിവന്റെ അച്ഛൻ സഖാവ് ചോലക്കൽ രാഘവൻ (മേഘനാഥൻ) ശേഷം ശിവനു തന്റെ വീട് പാർട്ടി ഓഫീസ് തന്നെയാണ്. അച്ഛനെപ്പോലെ മുഴുവൻ സമയം പാർട്ടി പ്രവർത്തനവും പാർട്ടിക്കു വേണ്ടീ ജീവൻ കളയാൻ വരെ തയ്യാറുമാണ് ശിവൻ. ശിവൻ കുട്ടിയുടേ സഹപ്രവർത്തകൻ യതീന്ദ്രൻ (വേണു നരിയാപുരം) ഒരു പെൺകുട്ടീയുമായി പ്രണയത്തിലാണ്. എതിർപാർട്ടിയിൽ പെട്ട പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തെ എതിർക്കുന്നു. പാർട്ടിയും ഇതിനോട് യോജിക്കുന്നില്ല. എങ്കിലും ശിവന്റേയും സഹപ്രവർത്തകരുടേയും ശ്രമഫലമായി യതീന്ദ്രന്റേയും പെൺകുട്ടിയുടേയും വിവാഹം നടത്തിക്കൊടുക്കുന്നു. എന്നാൽ വിവാഹം കഴിഞ്ഞ ഉടനെ പെൺകുട്ടിയുടേ വീട്ടുകാരും സംഘടനാപ്രവർത്തകരും എത്തി പെൺകുട്ടിയെ കൊണ്ടുപോവുകയും ശിവന്റെ സംഘവുമായി സംഘർഷം ഉണ്ടാവുകയും ചെയ്തു. അതിൽ ഒരു സഖാവ് കൊല്ലപ്പെടുകയും ചെയ്തു.
ഇതിന്റെ പ്രതികാരമെന്നോണം ശിവനു സംഘവും ആ സംഘത്തിൽ പെട്ട ഒരാളെ ചന്തയിലിട്ട് അപായപ്പെടുത്തുന്നു. അത് സംഭവിക്കുന്നത് ലിസമ്മയുടെ ഷോപ്പിൽ വെച്ചാണ്. ആ സംഭവത്തിൽ ലിസമ്മ പോലീസിനോട് സാക്ഷി പറയുന്നു. സാക്ഷിമൊഴി മാറ്റാൻ ശിവനും പാർട്ടിയും ലിസമ്മയെ നിർബന്ധിക്കുന്നു. പകരമായി 25,00 രൂപ ലിസമ്മ ആവശ്യപ്പെടുന്നു. പാർട്ടി പണം നൽകാൻ നിർബന്ധിതമാകുന്നു.
അതിനിടയിൽ ലിസമ്മയുടേ കുടൂംബസുഹൃത്ത് ഉത്തമൻ (ജഗദീഷ്) ലിസമ്മക്ക് ഒരു വിവാഹാലോചന കൊണ്ടുവരുന്നു. ചുമട്ടുതൊഴിലാളിയായ ശിവന്റെ വിവാഹ അഭ്യർത്ഥനയായിരുന്നു അത്. ലിസമ്മ അതിനു വിസമ്മതിക്കുന്നു. ശിവൻ നേരിട്ട് ലിസമ്മയോട് വിവാഹാഭ്യർത്ഥന നടത്തുന്നു. ലിസമ്മയുടേയും ശിവന്റേയും വിവാഹം നടക്കുന്നു.
എന്നാൽ വിവാഹം കഴിഞ്ഞു നാലു വർഷം കഴിഞ്ഞപ്പോൾ ശിവന്റെ പാർട്ടിയിൽ ചില പ്രശ്നങ്ങളുണ്ടാകുകയും അത് ശിവന്റെ നിലനിൽപ്പിനും ജീവനും പ്രശ്നമുണ്ടാക്കുന്നു. അതിനെത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ലിസമ്മയുടെ ജീവിതം ആകെ മാറ്റിമറിക്കുന്നു. പിന്നീടുള്ള ലിസമ്മയുടെ ജീവിതം പ്രവചനാതീതമായിരുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
വെള്ളിമുകില് പൂവിരിയും |
ഗാനരചയിതാവു് എം ടി പ്രദീപ്കുമാർ | സംഗീതം വിനു തോമസ് | ആലാപനം നജിം അർഷാദ് |
നം. 2 |
ഗാനം
അന്തിവെയിൽ താഴവേ |
ഗാനരചയിതാവു് എം ടി പ്രദീപ്കുമാർ | സംഗീതം വിനു തോമസ് | ആലാപനം വിദ്യാധരൻ |
നം. 3 |
ഗാനം
പാഴ്മുളയും പെയ്തിറങ്ങും |
ഗാനരചയിതാവു് എം ടി പ്രദീപ്കുമാർ | സംഗീതം വിനു തോമസ് | ആലാപനം ഭവ്യലക്ഷ്മി |
നം. 4 |
ഗാനം
സീയോൻ മണവാളൻ യേശു രാജരാജൻ |
ഗാനരചയിതാവു് വയലാർ ശരത്ചന്ദ്രവർമ്മ | സംഗീതം അലക്സ് പോൾ | ആലാപനം വേരിയസ് ആർട്ടിസ്റ്റ്സ് |
Contributors | Contribution |
---|
Contributors | Contribution |
---|---|
പ്രധാന വിവരങ്ങൾ ചേർത്തു |