വെള്ളിമുകില്‍ പൂവിരിയും

വെള്ളിമുകില്‍ പൂവിരിയും
പൗർ‌ണ്ണമിരാവിന്‍ ചന്ദ്രികയില്‍
സ്നേഹനിലാവേ നിന്റെ കിനാവില്‍
മഞ്ഞിന്‍ തേരോട്ടം
നീയണിയും നീര്‍മണിയില്‍
പാതി വിടര്‍ന്ന ചെമ്പവിഴം
മഞ്ഞുതിരും മാമലയില്‍ പൊന്നിന്‍ കൂടാരം
മിഴികളിലാര്‍ദ്രമായ്‌ വിലോലഭാവസാന്ദ്രമായി
ചൊടികളില്‍ ഇന്ദ്രജാലമേറ്റുണർ‌ന്ന ഭംഗിയാല്‍
വിടരാന്‍ വെമ്പിനിന്ന പനിനീര്‍ കുരുന്നുപോൽ
പ്രണയം നിറയും ചുണ്ടില്‍ മെല്ലെ
വെള്ളിമുകില്‍ പൂവിരിയും
പൗർ‌ണ്ണമിരാവിന്‍ ചന്ദ്രികയില്‍
സ്നേഹനിലാവേ നിന്റെ കിനാവില്‍ മഞ്ഞിന്‍ തേരോട്ടം

തെന്മലരുണ്ടു പാറിടും കിളി
ഇണതേടും നേരം പൂക്കാലമായി
പകരാനുണ്ടവനായിരം ചുംബനം
പനിമതി പൂത്തനാള്‍ ചൊല്ലി കിന്നാരം
ഒരു തൂവൽക്കാറ്റില്‍ പാറും സ്നേഹം പൂകാനായി  മാറും
പുഴയോടം തുള്ളും മേടക്കാറ്റില്‍ നീയും ചാരെ പോരൂ
ഒരു കൂവരംകിളി ആദ്യമായി
ഏതോ താളം മൂളുന്നു ചുണ്ടില്‍ മൂളുന്നു
ഹൃദയം താളം കൊട്ടുന്നു
വെള്ളിമുകില്‍ പൂവിരിയും
അന്തിനിലാ ചോലകളില്‍
സ്നേഹനിലാവേ നിന്റെ കിനാവില്‍
ആരെ തേടുന്നു ..
നീയണിയും നീര്‍മണിയില്‍
പാതി വിടര്‍ന്ന ചെമ്പവിഴം
മഞ്ഞുതിരും മാമലയില്‍ പൊന്നിന്‍ കൂടാരം

തൂമഴ പെയ്ത രാത്രികളൊന്നില്‍
അനുരാഗിയായി  പാടിയോ രാപ്പാടിയും
മപനിനിസാ നിസപാ മപഗരി
രിസരിമപനി മപനിസ ഗരി
നിധപാ മഗരീ മമപാ
പാടാനുണ്ടവനായിരം ഗീതികള്‍
മറുമൊഴി ചൊല്ലുവാന്‍ ആരോ വന്നെന്നോ
മഴമേഘം ചിന്തും സ്നേഹതുള്ളിയിലോളം തുള്ളും കാറ്റില്‍
ചിറകാട്ടി അവന്‍ പാടും ഗാനം കേട്ടാരാരോ പാടി
പൊന്‍ തൂവലുരുമ്മീടുമീ നേരം ചാരെ പോരാമോ
നീയും പോരാമോ
അരികെ നീയും കൂടാമോ

വെള്ളിമുകില്‍ പൂവിരിയും
അന്തിനിലാ ചോലകളില്‍
സ്നേഹനിലാവേ നിന്റെ കിനാവില്‍
ആരെ തേടുന്നു ..
മിഴികളിലാര്‍ദ്രമായ്‌ വിലോലഭാവസാന്ദ്രമായി
ചൊടികളില്‍ ഇന്ദ്രജാലമേറ്റുണർ‌ന്ന ഭംഗിയാല്‍
വിടരാന്‍ വെമ്പിനിന്ന പനിനീര്‍ കുരുന്നുപോൽ
പ്രണയം നിറയും ചുണ്ടില്‍ മെല്ലെ
വെള്ളിമുകില്‍ പൂവിരിയും
പൗർ‌ണ്ണമിരാവിന്‍ ചന്ദ്രികയില്‍
സ്നേഹനിലാവേ നിന്റെ കിനാവില്‍
മഞ്ഞിന്‍ തേരോട്ടം
നീയണിയും നീര്‍മണിയില്‍
പാതി വിടര്‍ന്ന ചെമ്പവിഴം
മഞ്ഞുതിരും മാമലയില്‍ പൊന്നിന്‍ കൂടാരം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vellimukil pooviriyum

Additional Info

Year: 
2013