അന്തിവെയിൽ താഴവേ

അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം
അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം
ഒരു വേനൽ താപമോ ശ്രുതിചോരും ഗാനമോ
മറയുന്നു ദൂരെയായി ഇരുളുന്നു സന്ധ്യകൾ
മറുവാക്കൊന്നു പകരം മിണ്ടാതെ
അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം
അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം

മഴമേഘങ്ങൾ തേടിയോ കടലോളങ്ങൾ പുൽകുവാൻ
പൊഴിയും പൂക്കൾ കേണിടും
അവ കിനിയും നീർമണി..
ശലഭങ്ങൾ പാറിയോ തിരിനാളം തേടിയോ
നിറഭേദം തേടുമീ ശ്രുതി കൂട്ടും വേളയിൽ
ഒരു സാഗരം.. ഒരു സാഗരം.. ജീവിതം ജീവിതം
പോയൊരീ നാളുകൾ എന്നാളെന്നാളും
മീട്ടി പാഴ്സ്വരം തേടി സാന്ത്വനം

അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം
അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം
ഒരു വേനൽ താപമോ
ശ്രുതി ചോരും ഗാനമോ
മറയുന്നു ദൂരെയായി ഇരുളുന്നു സന്ധ്യകൾ
മറുവാക്കൊന്നു പകരം മിണ്ടാതെ
അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം
അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം

LDPFYpwAAC8