പാഴ്മുളയും പെയ്തിറങ്ങും
പാഴ്മുളയും പെയ്തിറങ്ങും
ആലോലം വിരൽത്തുമ്പാൽ മെയ്തലോടേ (2 )
നോവും തേൻ തുള്ളിയായി മാറും സ്നേഹാർദ്രമായി
സ്നേഹം വിണ്‍ ഗംഗയായി മോഹം പൂക്കും വല്ലിയായ്
വാർതിങ്കളാകുന്നു ഉള്ളിന്റെയുള്ളിൽ
പാഴ്മുളയും പെയ്തിറങ്ങും
ആലോലം വിരൽത്തുമ്പാൽ മെയ്തലോടേ
വർണ്ണമേഘം പീലി നീർത്തും അന്തി വാനം
ഈറൻ നിലാവിനെ കാത്തിരിക്കും
ആ ആ
രാവായ് പിന്നെ നിറതിങ്കൾ വന്നാൽ
നീഹാരപുഷ്പങ്ങൾ പൂത്തിറങ്ങും
തിങ്കൾ നിലാവത്ത് മൗനം മാഞ്ഞൂ
വിണ്ണിൽനിന്നുമാരോ ദൂരേ പാടി ഗാനം
പാഴ്മുളയും പെയ്തിറങ്ങും
ആലോലം വിരൽത്തുമ്പാൽ മെയ്തലോടേ
കർണ്ണികാരപ്പൂക്കളെന്റെ സ്വപ്നവാനിൽ
ഏതോ പരാഗങ്ങൾ തേടിടുന്നു
സാരംഗിയിൽ സ്നേഹ രാഗങ്ങളിൽ
കൽഹാരപുഷ്പങ്ങൾ പൂത്തുലയും
കൺകോണിൽ മൊട്ടിട്ട കണ്ണീർക്കണം
നെഞ്ചിന്നുള്ളിൽ പൂവായ് മാറും കാലം
(പാഴ്മുളയും പെയ്തിറങ്ങും)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
pazhmulayum peythirangum
Additional Info
Year:
2013
ഗാനശാഖ: