ജയചന്ദ്രൻ

K P Jayachandran
Date of Death: 
Thursday, 13 May, 2021
കെ പി ജയചന്ദ്രൻ

പ്രശസ്ത ചലചിത്ര മേക്കപ്പ് ആർട്ടിസ്റ്റായ മോഹൻദാസിന്റെ ശിഷ്യനായാണ് കെ പി. ജയചന്ദ്രൻ ചലച്ചിത്ര ലോകത്തെത്തുന്നത്. 1987 -ൽ തൂവാനത്തുമ്പികൾ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. തുടർന്ന് ചമയ സഹായിയായി കുറച്ചു സിനിമകളിൽ പ്രവർത്തച്ചതിന് ശേഷം ജയചന്ദ്രൻ ചിത്രശലഭം എന്ന സിനിമയിലൂടെ സതന്ത്ര ചമയ കലാകാരനായി.

അതിനുശേഷം സ്നേഹംദീപസ്തംഭം മഹാശ്ചര്യം, കവർ സ്റ്റോറികസ്തൂരിമാൻവജ്രംവെട്ടംനേരറിയാൻ സി ബി ഐപകൽ നക്ഷത്രങ്ങൾ, എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ ചമയ കലാകാരനായി പ്രവർത്തിച്ചു, 2016 -ൽ ഇറങ്ങിയ ഗേൾസ് ആയിരുന്നു അദ്ദേഹം ചമയം ചെയ്ത അവസാന ചിത്രം. മികച്ച ചമയ കലാകാരനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം കെ പി.ജയചന്ദ്രന് ലഭിച്ചിട്ടുണ്ട്. 

2021 -മെയിൽ കെ പി. ജയചന്ദ്രൻ അന്തരിച്ചു.