എം കെ ദേവരാജൻ

MK Devarajan

തൃശൂർ ജില്ലയാണ് സ്വദേശം. തൃശൂരിലെ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്നു സംവിധാനത്തിൽ ഡിപ്ലോമ. ജി. എസ്. വിജയൻ സംവിധാനം ചെയ്ത ‘ചരിത്രം’ എന്ന സിനിമയിലൂടെ സഹസംവിധായകനായി മലയാള സിനിമയിലെത്തി. കേന്ദ്ര സാംസ്ക്കാരിക വകുപ്പിനു വേണ്ടി ‘കഠോപനിഷത്തി‘നെ ആധാരമാക്കി “നന്ദികേദസ്” എന്ന ചിത്രം സംവിധാനം ചെയ്തു.  ഗുരുവായൂർ വിശ്വഭാരതി തിയ്യേറ്റേഴ്സ് എന്ന നാടക സമിതിയുടെ സാരഥിയായിരുന്നു ദേവരാജൻ. നിർമ്മാണവും സംവിധാനവും ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് “മാതൃവന്ദനം”