മാടമ്പ് കുഞ്ഞുകുട്ടൻ

Madampu Kunjukuttan
Date of Birth: 
തിങ്കൾ, 23 June, 1941
Date of Death: 
ചൊവ്വ, 11 May, 2021
കഥ: 6
സംഭാഷണം: 10
തിരക്കഥ: 12

തൃശ്ശൂർ ജില്ലയിലെ കീരാലൂർ മാടമ്പ് മനയിൽ ശങ്കരൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജ്ജനത്തിന്റേയും മകനായി ജനിച്ചു. കൊടുങ്ങല്ലൂരിൽ ഒരു സ്കൂളിൽ സംസ്കൃതാധ്യാപകനായി പ്രവർത്തിച്ചിരുന്നതിനോടൊപ്പം നാട്ടിലെ ഒരമ്പലത്തിൽ ശാന്തിക്കാരനുമായിരുന്നു അദ്ദേഹം. ഹസ്തായുർവേദം പഠിച്ച് ആനകളുടെ ചികിത്സയിലും മാടമ്പ് കുഞ്ഞുകുട്ടൻ അറിവ് നേടിയിരുന്നു. ആകാശവാണിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

സാഹിത്യകാരൻ എന്ന നിലയിലാണ് മാടമ്പ് കുഞ്ഞുകുട്ടൻ ശ്രദ്ധിക്കപ്പെടുന്നത്. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം എന്നിവയാണ് മാടമ്പ് രചിച്ച നോവലുകള്‍. 1983 -ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് മാടമ്പിനെ മഹാപ്രസ്ഥാനം എന്ന നോവലിന് ലഭിച്ചിരുന്നു. 1979 -ൽ മാടമ്പിന്റെ നോവൽ അശ്വഥാമാവ് കെ ആർ മോഹനന്റെ സംവിധാനത്തിൽ സിനിമയായി റിലീസ് ചെയ്തു. മാടമ്പ് കുഞ്ഞുക്കുട്ടൻ തന്നെയായിരുന്നു അശ്വത്ഥാമാവ് -ൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്വന്തം നോവല്‍ സിനിമയായപ്പോള്‍ അതില്‍ എഴുത്തുകാരന്‍ തന്നെ നായകനായത് സിനിമാ ചരിത്രത്തിലെ അപൂർവ്വതയായിരുന്നു. തുടർന്ന് മുപ്പത് സിനിമകളിൽ അദ്ദേഹം വ്യത്യസ്ഥ വേഷങ്ങൾ ചെയ്തു. പുരുഷാർത്ഥംപൈതൃകംദേശാടനംആറാം തമ്പുരാൻഅരികെ എന്നിവ അവയിൽ ചില ചിത്രങ്ങളാണ്. ഭ്രഷ്ട്ഗൗരീശങ്കരം എന്നിവയുൾപ്പെടെ മാടമ്പിന്റെ അഞ്ച് കഥകൾക്ക് ചലച്ചിത്രരൂപം വന്നിട്ടുണ്ട്. ദേശാടനംശാന്തം എന്നിവയുൾപ്പെടെ പന്ത്രണ്ട് ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ, സംഭാഷണം രചിച്ചിട്ടുണ്ട്.

കൈരളി ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന E4 Elephant എന്ന ആനകളെകുറിച്ചുള്ള പരമ്പരയിൽ അവതാരകനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടൻ. തപസ്യ കലാസാഹിത്യവേദി അംഗമായിരുന്ന മാടമ്പ് കുഞ്ഞുകുട്ടൻ. 2001 -ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.