ഗൗരി

Released
Gouri
കഥാസന്ദർഭം: 

ഗൗരിയും അവനും ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കണ്ടു മുട്ടുന്നു. രണ്ട് വലിയ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇരുവരും . 

പരസ്പരമുള്ള അവരുടെ തീക്ഷ്ണമായ സ്‌നേഹം അവരെ ഒരുമിപ്പിച്ചിരിക്കുന്നു ഇപ്പോൾ . ഗൗരി വിവാഹിതയാണ്, ഒരു മകളുണ്ട്, അവളുടെ വിവാഹ ജീവിതം അത്ര സുഖകരമല്ല,  പരാജയമാണെന്നു പറയാം.

 ഭർത്താവിൽ  നിന്ന് മാറിയാണ്  അവൾ ഇപ്പോൾ  ജീവിക്കുന്നത്. അവളുടെ ഭർത്താവ് വിവാഹമോചനത്തിന് സമ്മതിക്കാൻ തയ്യാറല്ല.

അയാൾ അറിയാതെ  അവൾ രഹസ്യമായി തന്റെ ഏക മകളെ കാണാൻ പോകുന്നുണ്ട് കോൺവെന്റ് സ്കൂളിൽ. പിന്നീട് സ്‌കൂൾ അധികൃതർ അവളെ തന്റെ കുട്ടിയെ കാണാൻ അനുവദിക്കുന്നില്ല, കാരണം അവർക്ക്  പിതാവിൽ നിന്നുള്ള കർശനമായ നിർദ്ദേശങ്ങൾ കിട്ടിയതാണ്.

 അവളുടെ പീഡിത ഹൃദയത്തിന് ഇപ്പോൾ ഏക ആശ്വാസം  അവളുടെ ഈ  കാമുകന്റെ സ്നേഹനിർഭരമായ സാമിപ്യമാണ്. 

സമൂഹം അവരുടെ ബന്ധത്തിന് എതിരാണ് എന്നാലും  മധ്യവയസ്സ് കഴിഞ്ഞ ഇരുവരും പലപ്പോഴും അവരുടെ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാണ്. അവർ വസ്തുതകളെ  തിരിച്ചറിയുന്നു അതും കുറച്ച് ഭയത്തോടെ. 

 പല  സ്ഥലങ്ങൾ ഇവർ  സന്ദർശിക്കുന്നു. ഹണിമൂൺ ദമ്പതികളെപ്പോലെ അവർ അവരുടെ അവധിക്കാലം ചെലവഴിക്കുന്നു. 

 അങ്ങനെയിരിക്കെ ഒരു ദിവസം അവൻ അവളോട് ഒരു കഥ പറഞ്ഞു. ഒരു പക്ഷേ അവന്റെ സ്വന്തം കഥ. 

ആ കഥ ഇത് അവൾക്ക് അവളുടെ സ്വന്തം കഥ പോലെയാണ് തോന്നിയത്,  കഥ കേട്ട് ഗൗരി നിശബ്ദയായി. അപ്പോഴേക്കും സൂര്യൻ ഉദിച്ചു തുടങ്ങും. അവർ വീണ്ടും കുറച്ചു നേരം അവിടെ ഇരുന്നു. അപ്പോൾ ഏതോ  വിളി കേട്ട പോലെ ഗൗരി എഴുന്നേറ്റു  അവനിൽ നിന്നും പതുക്കെ അകന്നു മാറുന്നു.

പ്രധാന ആൺ കഥാപാത്രത്തിന് പേരില്ലാത്ത ചിത്രമാണിത്.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: