പുരുഷാർത്ഥം
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Wednesday, 31 December, 1986
സി വി ശ്രീരാമന്റെ 'ഇരിക്കപ്പിണ്ഡം' എന്ന കഥയില്‍ നിന്നാണ് കെ ആര്‍ മോഹനന്‍ തന്റെ രണ്ടാമത്തെ ചിത്രമായ 'പുരുഷാര്‍ത്ഥ'ത്തിന്റെ ഇതിവൃത്തം കത്തെിയത്. ബിഹാറിലെ ബോധ്ഗയയിലെ കഥാപശ്ചാത്തലം സിനിമയില്‍ കേരളവും ധനുഷ്‌കോടിയുമായി. ഹിന്ദുപുരാണമനുസരിച്ച് 'പുത്' എന്ന നരകത്തില്‍ നിന്നും പിതാവിനെ രക്ഷിക്കുന്നവനാണ് പുത്രന്‍. ധര്‍മാര്‍ഥകാമമോക്ഷമെന്ന പുരുഷാര്‍ത്ഥങ്ങളിലെ ധര്‍മാനുഷ്ഠാനത്തിലാണ് ഈ ചിത്രത്തിലെ മകന്‍. 1987-ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച ചിത്രത്തിനും മികച്ച ഛായാഗ്രഹണത്തിന് മധു അമ്പാട്ടിനും മികച്ച ശബ്ദസന്നിവേശത്തിന് ടി. കൃഷ്ണനുണ്ണിക്കുമുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് ചിത്രം അര്‍ഹമായിരുന്നു.
അവലംബം : നവചിത്ര ഫിലിം സൊസൈറ്റി തൃശ്ശൂര്‍