നന്ദിത ജനാർദ്ദനൻ

Nanditha Janardhanan

1987 ൽ സി വി ശ്രീരാമന്റെ ഇരിക്കപ്പിണ്ഡം കഥയെ ആസ്പദമാക്കി അദ്ദേഹത്തോടൊപ്പം കെ ആർ മോഹനൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് പുരുഷാർത്ഥം. സുജാത മെഹ്ത നായികയായി അഭിനയിച്ച നിരവധി പുരസ്കാരങ്ങൾ ഏറ്റു വാങ്ങിയ ചിത്രത്തിൽ ഒരു ബാലതാരമായി പ്രത്യക്ഷപ്പെട്ട നന്ദിത ജനാർദ്ദനൻ. തൃശൂരിലെ ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ ആദ്യ ബാച്ചിൽ പഠിക്കുമ്പോഴാണ് ഈ ചിത്രത്തിൽ വേഷമിടാൻ നന്ദിതയ്ക്ക് അവസരം ലഭിച്ചത്. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് കലാരംഗത്തും സജീവമായിരുന്നു നന്ദിത. പുരുഷാർത്ഥത്തിലെ ഈ ചിത്രങ്ങൾ പകർത്തിയത് സുപ്രസിദ്ധ ഫോട്ടോഗ്രാഫർ ആയ എൻ എൽ ബാലകൃഷ്ണനാണ്.

2020‌ൽ നിലവിൽ, നന്ദിത നിലവിൽ ഒരു സോഫ്റ്റെയർ സ്ഥാപനത്തിന്റെ ഹ്യൂമൻ റിസോഷ്സസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഭർത്താവ് കൃഷ്ണകുമാറിനും, മകനുമൊപ്പം ബംഗളൂരിൽ താമസിക്കുന്നു.