കെ ആർ മോഹനൻ

K R Mohanan
Date of Death: 
തിങ്കൾ, 26 June, 2017
സംവിധാനം: 3
കഥ: 1
സംഭാഷണം: 2
തിരക്കഥ: 2

കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷനായും കേരള ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനത്തിനുശേഷമാണ് ചലച്ചിത്രരംഗത്തെത്തിയത്.സമാന്തരസിനിമകളുടെ വക്താവായിരുന്ന അദ്ദേഹം സംവിധാനംചെയ്ത അശ്വത്ഥാമാവ് (1978) മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. പുരുഷാര്‍ഥവും (1987) സ്വരൂപവും (1992) മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയപുരസ്‌കാരവും നേടി. ഒട്ടേറെ ഹ്രസ്വചിത്രങ്ങളും ഇരുപത്തഞ്ചോളം ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. വിശുദ്ധവനങ്ങള്‍ എന്ന ഹ്രസ്വചിത്രത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്.

കുറ്റിയില്‍ രാമന്‍മാസ്റ്ററുടെയും പാറുക്കുട്ടിയുടെയും അഞ്ച് മക്കളില്‍ മൂത്തയാളാണ്. ഭാര്യ പരേതയായ രാഗിണി ആയുര്‍വേദ ഡോക്ടറായിരുന്നു.

സഹോദരങ്ങള്‍: രവി, ഉഷ, ഇന്ദിര, വിജയകുമാരി.

അവലംബം : മാതൃഭൂമി