പോത്തൻ വാവ
മറിയാമ്മയുടെ മകൻ വാവയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ വിവാഹമോചിതനായ അച്ഛനെക്കാണാൻ പോകേണ്ടി വരുന്നു.
Actors & Characters
Actors | Character |
---|---|
പോത്തൻ വാവ | |
ഗ്ലാഡിസ് | |
മേൽപ്പത്തൂർ വിഷ്ണു നമ്പൂതിരി | |
കുരിശുവീട്ടിൽ മറിയാമ്മ | |
ഗായത്രി | |
പുലിക്കാട്ടിൽ വക്കച്ചൻ | |
ഡോക്ടർ | |
Main Crew
കഥ സംഗ്രഹം
വക്കീലമ്മ എന്നറിയപ്പെടുന്ന അഭിഭാഷകയായിരുന്ന കുരിശുവീട്ടിൽ മറിയാമ്മയുടെ മകൻ വാവ അച്ഛനില്ലാതെയാണ് വളർന്നത്. അവരുടെ ഗ്രാമമായ പള്ളിയങ്ങാടിയിൽ കുരിശുവീട്ടിൽ മറിയാമ്മയുടെയും വാവയുടെയും നേതൃത്വത്തിലുള്ള വടക്കേയങ്ങാടി സംഘവും പുലിക്കാട്ടിൽ വക്കച്ചന്റെ നേതൃത്വത്തിലുള്ള തെക്കേയങ്ങാടി സംഘവും തമ്മിൽ ചേരി തിരിവും തർക്കങ്ങളും പതിവായിരുന്നു.മറിയാമ്മ വക്കീലായിരുന്ന സമയത്ത് വക്കച്ചന്റെ ഇളയ മകൾ ഗ്ലാഡി അവരുടെ ജൂനിയർ ആയിരുന്നു.വക്കീലായ ശേഷം കുരിശുവീട്ടിൽ കുടുംബത്തിനൊപ്പം നിൽക്കുവാൻ തീരുമാനിച്ച ഗ്ലാഡി വാവയുമായി പ്രണയത്തിലായിരുന്നു.
ഇതിനിടെ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കുമിടയിൽ പതിവ് സംഘർഷങ്ങൾ ഉടലെടുക്കുന്നു.പെരുന്നാൾ നടത്തിപ്പിനായി വാവ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ക്രിസ്ത്യാനിയായ അമ്മയ്ക്കും ബ്രാഹ്മണ പിതാവിനും ജനിച്ച വാവ ഒരിക്കലും മാമോദീസ സ്വീകരിച്ചിട്ടില്ലെന്നും അതിനാൽ ആഘോഷങ്ങൾക്ക് നേതൃത്വം നൽകാൻ അയോഗ്യനാണെന്നും പറഞ്ഞുകൊണ്ട് തെക്കേയങ്ങാടി സംഘം അതിനെ എതിർക്കുന്നു.ഈ എതിർപ്പിനെ തുടർന്ന് വാവ മാമോദീസ സ്വീകരിക്കാൻ തീരുമാനിക്കുന്നു.എന്നാൽ അച്ഛനും അമ്മയും വർഷങ്ങൾക്ക് മുമ്പ് വിവാഹമോചനം നേടിയെങ്കിലും മാമോദീസയ്ക്ക് അച്ഛന്റെ അനുമതി തേടണമെന്ന് വക്കീലമ്മ പറയുന്നു.അങ്ങനെ പ്രശസ്ത സംഗീതജ്ഞനായ അച്ഛൻ മേൽപ്പത്തൂർ വിഷ്ണു നാരായണൻ നമ്പൂതിരിയെ കാണാൻ വാവ പോകുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|