ബിജുക്കുട്ടൻ
Bijukuttan
ബിജുക്കുട്ടൻ,1973 ഏപ്രിൽ ഒന്നിന് കൊച്ചിയിൽ ജനനം.ടെലിവിഷൻ കോമഡി ഷോകളിലൂടെ സിനിമയിൽ എത്തി. "പോത്തൻ വാവ"യിൽ മമ്മൂട്ടിയുടെ കൂടെ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചാണ് തുടങ്ങിയത്. അതിനു ശേഷം "ഛോട്ടാ മുംബൈ"യിൽ മോഹൻലാലിന്റെ കൂടെ അഭിനയിച്ചു. വ്യത്യസ്തമായ രീതിയിൽ കോമഡി കൈകാര്യം ചെയ്യുന്ന ബിജുക്കുട്ടൻ, ടി വി അവതാരകനായും പ്രത്യക്ഷപ്പെട്ടു. ഇരുപത്തഞ്ചിൽ അധികം സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുള്ള ബിജുക്കുട്ടന്റെ "ഓടും രാജ ആടും റാണി" ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.