ട്വന്റി 20
ഒരു കൊലപാതകിയെ അബദ്ധത്തിൽ കേസിൽ നിന്നു രക്ഷിക്കുകയും പിന്നീട് അയാളെ പോലീസ് സൂപ്രണ്ടിൻ്റെ സഹായത്തോടെ പിടികൂടുകയും ചെയ്യുന്ന അഭിഭാഷകനെ, അപ്രതീക്ഷിതമായ വെളിപ്പെടുത്തലുകൾ പുതിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നു.
Actors & Characters
Actors | Character |
---|---|
ദേവരാജപ്രതാപ വർമ്മ | |
അഡ്വ രമേഷ് നമ്പ്യാർ | |
ആന്റണി പുന്നേക്കാടൻ ഐ പി എസ് | |
ഡോ വിനോദ് ഭാസ്ക്കർ | |
കാർത്തിക് വർമ്മ | |
വിശ്വനാഥമേനോൻ | |
മഹീന്ദ്രൻ | |
കുഞ്ഞപ്പൻ | |
കുട്ടികൃഷ്ണൻ | |
അശ്വതി നമ്പ്യാർ | |
ദേവി | |
വിക്രം ഭായ് | |
സി ഐ ജയചന്ദ്രൻ | |
രാമകൃഷ്ണപ്പിള്ള | |
ശങ്കരേട്ടൻ | |
പെരുച്ചാഴി വാസു | |
ഡി ഐ ജി കൃഷ്ണദാസ് | |
മാധവൻ | |
കോൺസ്റ്റബിൾ നകുലൻ | |
മത്തായി | |
ഫ്രാൻസിസ് | |
ഖാദർ | |
ബാലൻ | |
ഗോവിന്ദൻ | |
എസ് ഐ ഗോപിനാഥൻ | |
ശേഖരൻ കുട്ടി | |
'കപീഷ്' ഇന്ദുചൂഡൻ | |
എ എസ് പി ജേക്കബ് ഈരാളി | |
ഗണേശൻ | |
കുറുപ്പ് | |
ആൻസി നമ്പ്യാർ | |
ഭാരതിയമ്മ | |
നാസർ | |
പൂട്ട് വർക്കി | |
അരുൺ കുമാർ | |
പാര മേരി | |
ജസ്റ്റിസ് കൈമൾ | |
ചായക്കടക്കാരൻ | |
രാധാകൃഷ്ണൻ | |
ജോസുട്ടൻ | |
ഓട്ടു മുരളി | |
ആലിസ് | |
ലീലമ്മ | |
പത്മിനി | |
ശോഭ | |
ശാരദ | |
ഹരീഷ് | |
കരിങ്കൽ പാപ്പച്ചൻ | |
ഗീത | |
രാധിക | |
രാമു |
Main Crew
കഥ സംഗ്രഹം
- മലയാളചലച്ചിത്ര വേദിയിലെ ഒട്ടുമിക്ക നടീനടന്മാരും അഭിനയിച്ച ചിത്രം.
- മലയാള ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ അമ്മയ്ക്ക് ധനസമാഹരണാർത്ഥമായ് നിർമ്മിച്ച ഈ ചിത്രത്തിൽ അഭിനേതാക്കൾ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത്.
സുപ്രീംകോടതി ജസ്റ്റീസായിരുന്ന വിശ്വനാഥമേനോനും (മധു) ഭാര്യയും (കവിയൂർ പൊന്നമ്മ) വിശ്രമ ജീവിതത്തിനായി നാട്ടിലെ തറവാട്ടിലെത്തുന്നു. മാതാപിതാക്കൾ എത്തിയതിനെത്തുടർന്ന് വിശ്വനാഥൻ്റെ മക്കളും പേരക്കുട്ടികളും വിഷു ആഘോഷത്തിനായി ഒത്തുകൂടുന്നു. അക്കൂട്ടത്തിൽ മക്കളായ മാധവനും (സിദ്ധീഖ്) ബാലനും (വിജയരാഘവൻ) പദ്മിനിയും (സിന്ധുമേനോൻ) ഉണ്ട്.
അതിനിടയിലാണ്, ബാംഗ്ലൂർ മെഡിക്കൽ കോളജിൽ പഠിക്കുന്ന മാധവൻ്റെ മകൻ അരുൺ (ഇന്ദ്രജിത്) ഒരു റാഗിംഗ് കേസിൽ പെട്ട് കേരളത്തിലേക്ക് കടന്നെന്നും കർണാടക പൊലീസ് അരുണിനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവരറിയുന്നത്. തങ്ങളുടെ പഴയ ശത്രുവായ, SP ആൻ്റണി പുന്നക്കാടനാണ് (സുരേഷ് ഗോപി) കേസിൻ്റെ കേരളത്തിലെ അന്വേഷണച്ചുമതല എന്നും അവരറിയുന്നു. അവിടെയെത്തുന്ന, മാധവൻ്റെ അനുജൻ ഗണേശനും (ഷമ്മി തിലകൻ) പദ്മിനിയുടെ ഭർത്താവ് മഹീന്ദ്രനും (മനോജ് കെ ജയൻ) വാർത്ത സ്ഥിരീകരിക്കുന്നു. അരുണിനെ അവരുടെ കയർ ഫാക്ടറിയിൽ ഒളിപ്പിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.
രഹസ്യവിവരത്തെത്തുടർന്ന് ഫാക്ടറിയിലെത്തുന്ന ആൻ്റണി പുന്നക്കാടൻ സംഘട്ടനത്തിനൊടുവിൽ അരുണിനെ അറസ്റ്റ് ചെയ്യുന്നു. ഡിഐജി കൃഷ്ണദാസിൻ്റെ നിർദ്ദേശപ്രകാരം വിശ്വനാഥമേനോൻ്റെ വീട്ടിലെത്തുന്ന പുന്നക്കാടൻ കേസിൻ്റെ വിശദാംശങ്ങൾ നല്കുന്നു. ബാംഗ്ലൂർ മെഡിക്കൽ കോളജിലെ കാർത്തിക് എന്ന വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലാണ് അരുണിൻ്റെ അറസ്റ്റെന്നും കൊലയ്ക്കും മൃതദേഹഭാഗങ്ങൾ നാട്ടിലെ കായലിലേക്ക് വലിച്ചെറിഞ്ഞതിനും സാക്ഷികളുണ്ടെന്നും അയാൾ വിശദീകരിക്കുന്നു.
ആൻ്റണി പുന്നക്കാടന് വിശ്വനാഥമേനോൻ്റെ കുടുംബവുമായി ശത്രുതയുണ്ട്. പണ്ട്, തഹസീൽദാറായിരുന്ന തൻ്റെ പിതാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയതും തുടർന്ന് ജയിലിൽ വച്ച് അയാൾ മരിച്ചതുമാണ് കാരണം. മാധവനാണ് അതിനു പിന്നിലെന്നും അയാൾക്കറിയാം.
അരുണിൻ്റെ കേസ് വാദിക്കാൻ തൻ്റെ ശിഷ്യനും പ്രമുഖ അഭിഭാഷകനുമായ രമേശ് നമ്പ്യാരെ (മമ്മൂട്ടി) വിശ്വനാഥമേനോൻ വരുത്തുന്നു. കൊലപാകത്തിനു സാക്ഷിയും ബാംഗ്ലൂർ മെഡിക്കൽ കോളജിലെ അദ്ധ്യാപകനുമായ വിനോദ് ഭാസ്കറിനെ (ജയറാം), മാധവൻ്റെ നിർദ്ദേശപ്രകാരം, കരിങ്കൽ പാപ്പച്ചൻ (കലാഭവൻ മണി) തട്ടിക്കൊണ്ടു പോകുന്നു. രമേശ് നമ്പ്യാരുടെ വാദത്തെത്തുടർന്ന് അരുണിന് ജാമ്യം ലഭിക്കുന്നു. അന്നു രാത്രി നഗരത്തിൽ വച്ച് അരുൺ കുത്തേറ്റു മരിക്കുന്നു.
രമേശ് നമ്പ്യാരെ കാണാൻ ഒരു അമ്മയും (സുകുമാരി) മകളും (കാവ്യ മാധവൻ) അയാളുടെ വീട്ടിലെത്തുന്നു. അരുൺ വധക്കേസിൽ പോലീസ് പിടികൂടിയ തൻ്റെ ചേട്ടൻ ദേവൻ (മോഹൻലാൽ) നിരപരാധിയാണെന്ന് പെൺകുട്ടി പറയുന്നു. അവരുടെ ദൈന്യവും ഭാര്യയുടെ (ഗോപിക) പ്രേരണയും മൂലം രമേശ് കേസ് ഏറ്റെടുക്കുന്നു.
രമേശിൻ്റെ വാദങ്ങളെത്തുടർന്ന് ദേവനെ കോടതി കുറ്റവിമുക്തനാക്കുന്നു. എന്നാൽ, എല്ലാം കേസിൽ നിന്നു രക്ഷപ്പെടാനുള്ള ദേവൻ്റെ "നാടക"മായിരുന്നു എന്നും അയാൾ അരുണിനെക്കൊന്ന് തൻ്റെ അനുജനെക്കൊന്നതിനു പകരം വീട്ടുകയായിരുന്നു എന്നും രമേശ് പിന്നീട് മനസ്സിലാക്കുന്നു. കൊലയിൽ പങ്കാളികളായ ഗണേശനും മഹീന്ദ്രനുമാണ് ദേവൻ്റെ അടുത്ത ഇരകളെന്നും രമേശറിയുന്നു.
രമേശ് നമ്പ്യാരുടെ ആവശ്യപ്രകാരം, ദേവൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇന്ദുചൂഡൻ (സലിംകുമാർ) എന്നൊരു പോലീസുകാരൻ ഒരു പാചകക്കാരൻ്റെ വേഷത്തിൽ ദേവൻ്റെ വീട്ടിൽ കയറിപ്പറ്റുന്നു. മഹീന്ദ്രനും ഗണേശനും നാടുവിടുന്നു എന്നറിഞ്ഞ ദേവൻ, അവരെ എയർപോർട്ടിലേക്കുള്ള വഴിയിൽ വച്ചു വകവരുത്താൻ തീരുമാനിക്കുന്നു.
ഇന്ദുചൂഡൻ്റെ കണ്ണുവെട്ടിച്ച് വിദഗ്ധമായി പുറത്തു കടക്കുന്ന ദേവനെ, പക്ഷെ, രമേശിൻ്റെ ആൾക്കാർ വഴി തെറ്റിച്ച് അയാളുടെ ഫ്ലാറ്റിലെത്തിക്കുന്നു. ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടുന്ന ദേവനെ ഗേറ്റിൽ വച്ച് പുന്നക്കാടൻ അറസ്റ്റ് ചെയ്യുന്നു.
രഹസ്യകേന്ദ്രത്തിൽ നിന്ന് പുന്നക്കാടൻ വിനോദ് ഭാസ്കറിനെ രക്ഷിക്കുന്നു. പുന്നക്കാടൻ പറഞ്ഞതനുസരിച്ച് രമേശ് അവിടെ എത്തുന്നു. വിനോദിൻ്റെ വെളിപ്പെടുത്തലുകൾ അയാളെ പുതിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നു.
സംഗീത വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഓ പ്രിയാ ഓ പ്രിയാ |
ഗിരീഷ് പുത്തഞ്ചേരി | സുരേഷ് പീറ്റേഴ്സ് | ശങ്കർ മഹാദേവൻ, ജ്യോത്സ്ന രാധാകൃഷ്ണൻ |
2 |
സാ രേ ഗ മാ പാ |
ഗിരീഷ് പുത്തഞ്ചേരി | സുരേഷ് പീറ്റേഴ്സ് | അഫ്സൽ, ഫ്രാങ്കോ, റിമി ടോമി, കെ എസ് ചിത്ര |