നയൻതാര

Nayantara
Date of Birth: 
Sunday, 18 November, 1984
നയൻസ്
ഡയാന മറിയം കുര്യൻ

തെന്നിന്ത്യൻ ചലച്ചിത്ര താരം.  1984 നവംബർ 18 ന് കോട്ടയം തിരുവല്ല സ്വദേശികളായ എയർഫോഴ്സ് ഉദ്യോഗസ്ഥൻ കുര്യൻ കൊടിയാട്ടിന്റെയും ഓമനയുടെയും മകളായി ബാംഗ്ലൂരിൽ ജനിച്ചു. നയൻതാരയുടെ യഥാർത്ഥ നാമം ഡയാന മറിയം കുര്യൻ എന്നാണ്. കൂടുതലും നോർത്തിന്ത്യയിലായിരുന്നു നയൻതാരയുടെ വിദ്യാഭ്യാസം. തിരുവല്ല മാർത്തോമ്മ കോളേജിൽ നിന്നായിരുന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത്. കോളേജിൽ പഠിച്ചിരുന്ന സമയത്ത് നയൻ താര മോഡലിംഗ് ചെയ്തിരുന്നു. കൈരളി ടി.വിയില്‍ ഫോണ്‍ഇന്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ്  ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്. മോഡലിംങ്ങാണ് നയൻ താരയെ ചലച്ചിത്ര ലോകത്തേയ്ക്കെത്തിച്ചത്. 2004-ൽ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി ആണ് മലയാള സിനിമയിലേക്ക് നയൻതാര കടന്നു വന്നത്. ആ വർഷം തന്നെ മോഹൻലാലിന്റെ നായികയായി നാട്ടുരാജാവ്, വിസമയത്തുമ്പത്ത് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2005-ൽ മമ്മൂട്ടിയുടെ നായികയായി രാപ്പകൽ, എന്ന ചിത്രത്തിലും അഭിനയിച്ചു.

 2005-ൽ Ayya എന്ന സിനിമയിലൂടെ തമിഴ് സിനിമയിലേയ്ക്ക് പ്രവേശിച്ചു. തുടർന്ന് രജനീകാന്തിന്റെ നായികയായി Chandramukhi  എന്ന സിനിമയിൽ അഭിനയിച്ചു. ചന്ദ്രമുഖിയുടെ വലിയ വിജയം നയൻതാരയെ തമിഴിലെ മുൻ നിരനായികാ പദവിയിലേയ്ക്കുയർത്തി. Lakshmi എന്ന സിനിമയിലൂടെ തെലുങ്കിലും നയൻതാര അരങ്ങേറ്റം കുറിച്ചു. 2007-ൽ റിലീസ് ചെയ്ത അജിത്ത് നായകനായ Billa എന്ന സിനിമയിലെ നായികാ പദവിയാണ് നയൻതാരയെ സൗത്തിന്ത്യൻ താരറാണിയാക്കിമാറ്റിയത്. തുടർന്ന് തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റു സിനിമകളിൽ നയൻതാര നായികയായി. താമസിയാതെ സൗത്തിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയായിമാറി. ഗ്ലാമറസ് റോളുകളിലായിരുന്നു നയൻതാര കൂടുതൽ അഭിനയിച്ചത്. 

തെലുങ്കിലും തമിഴിലുമായി ഇറങ്ങിയ സിനിമയായ Anamika എന്ന സ്ത്രീകേന്ദ്രീകൃത സിനിമയിൽ നയൻ താര നായികയായി. നയൻ താരയുടെ താരപദവി സൂപ്പർ താരങ്ങളുടെ നിലയിലേയ്ക്കുയർന്നതിനാൽ നായികാപ്രാധാന്യമുള്ള സിനിമകൾ അവരെ തേടിയെത്തി. 2015- ൽ Maya, 2017- ൽ Dora, Aramm 2018-ൽ Kolamavu Kokila, Imaikka nodikal എന്നീ നായികാ പ്രധാന്യമുള്ള ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മലയാളത്തിലേക്കാൾ കൂടുതൽ തമിഴിലും തെലുങ്കിലുമാണ് നയൻതാര അഭിനയിച്ചത്. 2010-ൽ ഇറങ്ങിയ ഇലക്ട്ര എന്ന സിനിമയിലാണ് നയൻതാര ആദ്യമായി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യുന്നത്. തുടർന്ന് പല സിനിമകളിലും അവർ സ്വന്തം ശബ്ദം കൊടുത്തു. 2011-ൽ ഇറങ്ങിയ തെലുങ്കു ചിത്രമായ Sri Rama rajam എന്ന പുരാണ കഥാ സിനിമയിൽ സീതാദേവിയായി നയൻതാര അഭിനയിച്ചു.

അവാർഡുകൾ- International Indian Film Academy Awards|IIFA Utsavam Awards‌- 2015 Maya Best Actres

2013 Raja Rani- Tamil Nadu State Film Award for Best Actress

Film fair awards- 2011 Sri Rama Rajyam Best Actress

2013 Raja Rani- Best Actress Tamil
2015 Naanum Rowdy Dhaan- Best Actress Tamil

2016 Puthiya Niyamam- Best Actress Malayalam
2017 Aramm- Best Actress Tamil

Nandi Awards-
2011 Sri Rama Rajyam Best Actress