ലൈഫ് ഓഫ് ജോസൂട്ടി

Released
Life of josutty malayalam movie
കഥാസന്ദർഭം: 

ഒരു മലയോരഗ്രാമത്തിലെ സാധാരണക്കാരനായ ഒരു കര്‍ഷകന്‍. അപ്പനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണയാളുടെ കുടുംബം. ഇതാണ് ജോസൂട്ടി. ജോസൂട്ടിയുടെ മുപ്പത് വർഷത്തെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. പത്തുവയസ്സു മുതലുള്ള കാലഘട്ടത്തിൽ ജോസൂട്ടിയുടെ ജീവിതത്തിൽ വന്നുപോകുന്ന കുറേ വ്യക്തികളും സംഭവങ്ങളുമാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ പ്രമേയം. നിഷ്ക്കളങ്കനും ഗ്രാമീണനുമായ ജോസൂട്ടിയുടെ ജീവിതയാത്രയാണ് ഈ ചിത്രമെന്ന് റ്റൈറ്റിലിനൊപ്പം ഓർമ്മിപ്പിക്കുന്നു.   

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 24 September, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ഇടുക്കി,തൊടുപുഴ,ന്യൂസിലാന്റ്

ദൃശ്യത്തിനു ശേഷം ജിത്തു ജോസഫ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് 'ലൈഫ് ഓഫ് ജോസൂട്ടി'. ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോനും അനിൽ ബിശ്വാസിനുമോപ്പം ഈറോസ് ഇന്റർനാഷണലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥയും സംഭാഷണവും രാജേഷ് വർമ്മയുടേതാണ്‌. സുരാജ് വെഞ്ഞാറമൂട്‌,ജോജു,ധർമ്മജൻ, ചെമ്പിൽ അശോകൻ,കൂട്ടിക്കൽ ജയചന്ദ്രൻ, ഹരീഷ് പേരഡി,രചന നാരായണൻകുട്ടി, ജ്യോതി കൃഷ്ണ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. 

 

Life of Josutty - Official Teaser | Dileep, Rachna Narayankutty, Jyoti Krishna