കൃഷ്ണപ്രഭ
മലയാള ചലച്ചിത്ര നടി. 1987 നവംബറിൽ പ്രഭാകരൻ നായരുടെയും ഷീലയുടെയും മകളായി എറണാംകുളത്ത് ജനിച്ചു. കളമശ്ശേരി സെന്റ് ജോസഫ് സ്കൂളിലും തേവര സേക്രട്ട് ഹാർട്ട്സ് കോളേജിലുമായിട്ടായിരുന്നു കൃഷ്ണപ്രഭയുടെ വിദ്യാഭ്യാസം. ചെറുപ്പത്തിലേ കൃഷ്ണ പ്രഭ നൃത്തം പഠിച്ചു തുടങ്ങിയിരുന്നു. ഭരതനാട്യത്തിൽ ഡിപ്ലോമ നേറ്റിയിട്ടുണ്ട്. സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് കലോത്സവത്തിൽ സംസ്ഥാനതലത്തിൽ; സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
വിദ്യാഭ്യാസത്തിനുശേഷം കൃഷ്ണപ്രഭ കൊച്ചിൻ ഗിന്നസ് മിമിക്രിട്രൂപ്പിൽ ഡാൻസറായി ചേർന്നു. പിന്നീട് കലാഭവൻ പ്രജോദിനും സാജൻ പള്ളുരുത്തിയ്ക്കുമൊപ്പം "കോമഡി ഷോ" എന്ന പ്രോഗ്രാം ഏഷ്യാനെറ്റിൽ അവതരിപ്പിച്ചു. 2005-ൽ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അവതരിപ്പിച്ചുകൊണ്ടാണ് കൃഷ്ണപ്രഭ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2008-ൽ പാർത്ഥൻ കണ്ട പരലോകം എന്ന സിനിമയിലും ഒരു ചെറിയ വേഷം ചെയ്തു. 2008-ൽ ഇറങ്ങിയ മാടമ്പി- യിലാണ് കൃഷ്ണപ്രഭയ്ക്ക് ശ്രദ്ധിയ്ക്കപ്പെടുന്ന വേഷം കിട്ടിയത്. അൻപതോളം സിനിമകളിൽ കൃഷ്ണപ്രഭ അഭിനയിച്ചിട്ടുണ്ട്. അവയിൽ നത്തോലി ഒരു ചെറിയ മീനല്ല, ലൈഫ് ഓഫ് ജോസുട്ടി, കളേൾസ്, ഷീ ടാക്സി.. തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു.
സിനിമകൾക്കു പുറമേ കൃഷ്ണപ്രഭ ടെലിവിഷൻ ഷോകളിലും നൃത്തവേദികളിലും സജീവമാണ്.