അജി ജോൺ
എൻജിനീയറിംഗ് പഠനത്തിനു ശേഷം ടി.വി ചാനലുകളിൽ സീരിയൽ എഡിറ്ററായാണ് അജി ജോണിൻ്റെ തുടക്കം.
നല്ല അവസരങ്ങൾ സീരിയലുകളിൽ ലഭിച്ചിരുന്ന കാലത്ത് സിനിമാ സംവിധാനം എന്ന ലക്ഷ്യവുമായി ഇറങ്ങി പുറപ്പെട്ടു. 2010-ൽ ആദ്യ സിനിമ "നല്ലവൻ" പുറത്തു വന്നു. എന്നാൽ ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു. അതിനുശേഷം
ജിതിൻ ആർട്സിൻ്റെ ബാനറിൽ ഒരു ചിത്രം സംവിധാനം ചെയ്തു,"നമുക്ക് പാർക്കാൻ." നല്ല പ്രമേയം കൈകാര്യം ചെയ്ത ചിത്രമായിരുന്നു എങ്കിലും വലിയ ജനശ്രദ്ധ കിട്ടിയില്ല..
പിന്നീട് അമൃത ടി.വിയിൽ ചിത്രം സംപ്രേക്ഷണം ചെയ്തപ്പോൾ പോസിറ്റീവായ പ്രേക്ഷക പ്രതികരണം ലഭിച്ചു.. "ഹോട്ടൽ കാലിഫോർണിയ" എന്ന മൂന്നാം ചിത്രമാണ് അജി ജോണിന് ആദ്യ വിജയം സമ്മാനിച്ചത്.. നിർമ്മാതാവിന് ലാഭം ഉണ്ടാക്കി കൊടുക്കാൻ ഈ ചിത്രത്തിനു കഴിഞ്ഞു.
പിന്നീട് പല സിനിമകളും ദൗർഭാഗ്യം മൂലം നടക്കാതെ പോയി..
ഡേവിഡ് ആൻഡ് ഗോലിയാത്തിലും രസത്തിലും ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അജി ജോണിൻ്റെ മുഴുനീള കഥാപാത്രം ശിക്കാരി ശംഭുവിലേതായിരുന്നു.
കുരുതിമലക്കാവിലെ വിക്ടർ എന്ന കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടു.
ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത "പോക്കുവെയിൽ " എന്ന സീരിയലിലെ പ്രതി നായകനായ സിറിൽ എന്ന കഥാപാത്രം കുടുംബ പ്രേഷകർക്കിടയിൽ അജി ജോണിനെ ശ്രദ്ധേയനാക്കി ..
അഭിനയിച്ച സീരിയലിലെ ആദ്യ കഥാപാത്രത്തിന് തന്നെ ഫ്ലവേഴ്സ് ടി.വിയുടെ മികച്ച ഉപനായകനുള്ള അവാർഡും ലഭിക്കുകയുണ്ടായി.
"സേഫി"ലെ മഹാദേവനായും "നീയും ഞാനും" എന്ന ചിത്രത്തിൽ സൂഫിക്കയായും "അയ്യപ്പനും കോശിയും" എന്ന ചിത്രത്തിൽ കോശിയുടെ വലം കൈയായ ഉമ്മനായുമൊക്കെ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ മികച്ചതാക്കാൻ
ഈ നടന് കഴിഞ്ഞിട്ടുണ്ട് .