ഇരട്ട
വാഗമൺ സ്റ്റേഷനിലെ പോലീസുകാരൻ വെടിയേറ്റു മരിക്കുന്നു. തന്റെ ഇരട്ട സഹോദരൻ്റെ മരണം കൊലയാണോ ആത്മഹത്യയാണോ എന്നന്വേഷിക്കുന്ന അതേ സ്റ്റേഷനിലെ DySP, താൻ കണ്ടെത്തുന്ന സത്യങ്ങൾക്കു മുന്നിൽ നിസ്സഹായനായി നീറുന്നു.
Actors & Characters
Actors | Character |
---|---|
ഡി വൈ എസ് പി പ്രമോദ് & എ എസ് ഐ വിനോദ് | |
മാലിനി | |
മിനിസ്റ്റർ ഗീതാ രാജേന്ദ്രൻ | |
എസ് പി | |
ഡി വൈ എസ് പി സതീഷ് ചന്ദ്രൻ | |
സി പി ഒ സന്ദീപ് | |
ശ്രീജ റാം | |
എ എസ് ഐ ജോൺ | |
സി പി ഒ ബിനീഷ് | |
കുറ്റവാളി | |
സ്വാതിയുടെ ബോയ്ഫ്രണ്ട് | |
ശ്വേത | |
സി പി ഒ അമൃത | |
പാസ്റ്റർ | |
വിനോദിൻ്റെയും പ്രമോദിൻ്റെയും അമ്മ | |
വിനോദിൻ്റെയും പ്രമോദിൻ്റെയും അച്ചൻ | |
എസ് ഐ | |
സി ഐ പ്രഭുല്ലകുമാർ | |
ഡോക്ടർ | |
ക്രിക്കറ്റ് കളിക്കുന്ന കുട്ടി 1 | |
ക്രിക്കറ്റ് കളിക്കുന്ന കുട്ടി 2 | |
ഡി ജി പി | |
പോലീസ് സർജൻ | |
പാസ്റ്ററിൻ്റെ സഹായി | |
ഫോറൻസിക് പ്രിൻ്റ് എക്സ്പെർട്ട് 1 | |
ഫോറൻസിക് പ്രിൻ്റ് എക്സ്പെർട്ട് 2 | |
പ്രമോദിൻ്റെ ഗൺമാൻ | |
പോലീസ് ഡ്രൈവർ | |
മന്ത്രിയുടെ പി എ | |
ഫോറൻസിക് എക്സ്പെർട്ട് | |
ലോഡ്ജ്ജ് ഓണർ | |
ലോഡ്ജ് റൂം ബോയ് | |
ഇൻപെക്ടർ 1970 | |
ത്രേസ്യാമ്മ |
Main Crew
കഥ സംഗ്രഹം
വാഗമൺ പോലീസ് സ്റ്റേഷൻ വളപ്പിൽ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ ഒരു ചടങ്ങ് നടക്കാൻ പോകുന്നു. മന്ത്രി ഗീത രാജേന്ദ്രനാണ് ഉദ്ഘാടക. മാധ്യമപ്രവർത്തകരും നാട്ടുകാരും കൂടിയിട്ടുണ്ട്. പെട്ടെന്ന് പൊലീസ് സ്റ്റേഷനകത്തുനിന്ന് തുടർച്ചയായി മൂന്നു വെടിയൊച്ചകൾ കേൾക്കുന്നു.
വാഗമൺ സ്റ്റേഷനിലെ DySP പ്രമോദ് മാനസിക സമ്മർദ്ദം കാരണം ആശുപത്രിയിൽ ചികിത്സയിലാണ്. പതിനേഴു വർഷങ്ങൾക്കു മുൻപ് ഭാര്യ അയാളോടു പിണങ്ങി കുഞ്ഞുമകൾക്കൊപ്പം നാടുവിട്ടതാണ്. ടിവിയിൽ ഒരു ഹിന്ദി റിയാലിറ്റി ഷോയിൽ പാടുന്ന മകളെ അയാൾ കാണുന്നു. സുഹൃത്തായ ഡോക്ടറുടെ നിർബന്ധം കാരണം അയാൾ മുംബൈയിലുള്ള ഭാര്യയെ വിളിക്കുന്നു. അതിനിടയിൽ സ്റ്റേഷനിൽ നിന്നും അയാൾക്ക് ഫോൺ വരുന്നു.
പ്രമോദ് സ്റ്റേഷനിലെത്തുന്നു. അകത്തെ മുറിയിൽ വെടിയേറ്റ് നിലത്ത് മരിച്ചു കിടക്കുന്നത് അയാളുടെ ഇരട്ടസഹോദരനായ ASI വിനോദാണ്. കസേരയുൾപ്പെടെ നിലത്തേക്ക് മറിഞ്ഞു കിടക്കുന്ന വിനോദിൻ്റെ ഇടതു നെഞ്ചിൽ നിന്നൊഴുകിയ ചോര അവിടെ തളം കെട്ടി നില്ക്കുന്നു. ആ കാഴ്ചയ്ക്കു മുന്നിൽ പ്രമോദ് നിശ്ചേതനായി നിന്നു പോകുന്നു.
ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തുന്നു; പിന്നാലെ SPയും. വിദഗ്ധരുടെ നിഗമനമനുസരിച്ച് ക്ലോസ് റേഞ്ചിൽ, പിസ്റ്റൽ നെഞ്ചോട് ചേർത്തുവച്ചുള്ള മൂന്നു വെടികളാണ് ഉണ്ടായിട്ടുള്ളത്. രക്തം പടർന്നതിനാൽ പിസ്റ്റലിൽ നിന്ന് വിരലടയാളങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. പിസ്റ്റൽ പൗച്ചിൽ നിന്ന് ഒരു വിരലടയാളം കിട്ടിയിട്ടുണ്ട്.
അവിടെയെത്തുന്ന SP, വെടിവയ്പു നടക്കുന്ന സമയത്ത് സ്റ്റേഷനകത്തുണ്ടായിരുന്ന മൂന്നു പോലീസുകാരെ - ജോൺ, ബിനീഷ്, സന്ദീപ് - ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു. അവർക്ക് മൂന്നു പേർക്കും വിനോദുമായി നേരത്തെ തന്നെ പ്രശ്നങ്ങളുണ്ട്. ദിവസങ്ങൾക്കു മുൻപ്, ഒരു കേസന്വേഷണത്തിനിടയിൽ, ജോണിന് പരിചയമുള്ള ഒരു സ്ത്രീയെ വിനോദ് രാത്രി അനാവശ്യമായി കാണാൻ പോയതു ചോദ്യം ചെയ്തതിന് അയാളെ വിനോദ് തല്ലിയിരുന്നു. ജോണിൻ്റെ മൊഴി പ്രകാരം ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടയിലാണ് അയാൾ വെടിയൊച്ച കേൾക്കുന്നതും അകത്തെ ഹാളിലേക്ക് ഓടിച്ചെല്ലുന്നതും. അവിടെയെത്തുമ്പോൾ ബിനീഷ് അവിടെ നില്പുണ്ട്. സന്ദീപ് മുറിയിലേക്ക് പിന്നീടാണ് എത്തുന്നത്.
സന്ദീപിൻ്റെ മൊഴിപ്രകാരം, ഫയറിംഗ് നടക്കുമ്പോൾ അയാൾ ബാത്റൂമിലായിരുന്നു. പെണ്ണുങ്ങളുടെ കാര്യത്തിൽ വിനോദിന് കുഞ്ഞും വലുതും തമ്മിൽ വ്യത്യാസമില്ലെന്ന അഭിപ്രായക്കാരനാണ് സന്ദീപ്. അതിനാൽ തന്നെ, ഒരിക്കൽ വിനോദ് തൻ്റെ മോളെ താൻ പോലുമറിയാതെ സ്കൂളിൽ നിന്ന് വിളിച്ച് വീട്ടിൽ കൊണ്ടുവിട്ടതിൻ്റെ പേരിൽ സന്ദീപും വിനോദും തമ്മിൽ തല്ലുകൂടിയിട്ടുണ്ട്.
ഇതിനിടയിൽ പിസ്റ്റൽ പൗച്ചിലെ വിരലടയാളം ബിനീഷിൻ്റെതാണെന്ന് തിരിച്ചറിയുന്നു. SP ബിനീഷിനെ വിളിപ്പിക്കുന്നു. മൊഴിപ്രകാരം, സെൻട്രി ഡ്യൂട്ടിക്കിടെ പിസ്റ്റൽ വിനോദ് ഇരുന്നതിനടുത്തുള്ള മേശപ്പുറത്തു വച്ചിട്ട് ബാത്റൂമിൽ പോയതാണയാൾ. ഒരിക്കൽ ഒരു ലോഡ്ജിൽ വച്ചുണ്ടായ സംഭവം ബിനീഷ് പറയുന്നു. അവിടെ മദ്യപിക്കാനും ചീട്ടുകളിക്കാനും പോയതാണ് വിനോദും ബിനീഷും ചില സഹപ്രവർത്തകരും. അവിടെ ഒരു മുറിയിലുണ്ടായിരുന്ന കൊച്ചു പയ്യനും പെൺകുട്ടിയും, ലോഡ്ജിലെ റൂംബോയിയും തമ്മിൽ ഫോട്ടോ എടുത്തതിനെച്ചൊല്ലിയുണ്ടായ കശപിശയിൽ വിനോദ് ഇടപെടുന്നു. അതിനിടയിൽ കോപാകുലയായ പെൺകുട്ടി ബോട്ടിൽ കൊണ്ട് വിനോദിനെ അടിക്കാനായുന്നു. അടി, പക്ഷേ, കൊണ്ടത്, വേറൊരാളിനാണ്. പരിക്കേറ്റയാളിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ സംശയം തോന്നിയ ബിനീഷ് തിരികെ ലോഡ്ജിലെത്തുന്നു. വിനോദ് പയ്യനെ അടിച്ചോടിച്ചിട്ട് പെൺകുട്ടിയെ ബലാൽസംഗം ചെയ്തതായി അയാൾ മനസ്സിലാക്കുന്നു. അതിനെത്തുടർന്ന് താനും വിനോദുമായി പിന്നീട് തർക്കമുണ്ടായെന്നും ആ കേസ് പരാതികളൊന്നുമില്ലാത്തതിനാൽ ഒതുക്കിത്തീർത്തെന്നും ബിനീഷ് SP ക്ക് മൊഴി നല്കുന്നു. അക്കാര്യത്തെക്കുറിച്ച് ലോഡ്ജിൽ അന്വേഷിച്ചപ്പോൾ അങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നാണ് ലോഡ്ജുകാർ പറഞ്ഞതെന്ന് CI സതീഷ് ചന്ദ്രൻ പറയുന്നു. പെൺകുട്ടിയെ ബന്ധപ്പെട്ടപ്പോഴും അത്തരം പരാതികൾ ഒന്നും പറഞ്ഞില്ലെന്നും അയാളറിയിക്കുന്നു.
പ്രമോദും വിനോദും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന് SP സതീഷ് ചന്ദ്രനോട് ആരായുന്നു. വർഷങ്ങൾക്കു മുൻപ്, പ്രമോദിൻ്റെ ഭാര്യയും കുഞ്ഞും ഇറങ്ങിപ്പോയതിനു ശേഷം, താനും വിനോദും അവരെവിടെയാണെന്ന് അന്വേഷിച്ചു പോയിരുന്നെന്നും അവരെ മുംബൈയിൽ വച്ചു കണ്ടിരുന്നെന്നും അയാൾ പറയുന്നു. അതിനെത്തുടർന്ന് പ്രമോദും വിനോദും തമ്മിൽ തർക്കമുണ്ടായതായും സതീഷ് SPയോടു പറയുന്നു.
വിനോദിൻ്റെ ഭാര്യയായ മാലിനി സ്റ്റേഷനിലെത്തുന്നു. വിനോദ് ഏറ്റവും വെറുത്തിരുന്നത് പ്രമോദിനെയാണെന്ന് മാലിനി SPയോടു പറയുന്നു. വിനോദിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നു.
പ്രമോദ് തൻ്റെ ശപിക്കപ്പെട്ട ബാല്യത്തിൻ്റെ ഓർമ്മകളിലാണ്. പോലീസ് കാരനായിരുന്ന അച്ഛൻ ക്രൂരനും കാമവെറിയനുമായിരുന്നു. അയാൾ നിസ്സഹായായ അമ്മയെ ചവിട്ടിപ്പുറത്താക്കി മറ്റൊരു സ്ത്രീയെ വീട്ടിൽ കയറ്റി വേഴ്ച നടത്തുന്നതിന് സാക്ഷിയായ ദിവസം പ്രമോദ് ഓർക്കുന്നു. പോലീസ് സ്റ്റേഷനിൽ അഭയം തേടിയ അമ്മയുടെ അടുത്തു നിന്നും ബലം പ്രയോഗിച്ച് അച്ഛൻ വിനോദിനെ വലിച്ചിഴച്ചു കൊണ്ടു പോകുന്നു. അമ്മയേയും സഹോദരനെയും കാണാനാവാതെ, അച്ഛൻ്റെ ക്രൂരതകൾക്കും കാമവെറിക്കും സാക്ഷിയായി കഴിയുന്ന വിനോദ് അവിടിന്നിറങ്ങിയോടി തൻ്റെ പഴയ വീട്ടിലെത്തുന്നു. പക്ഷേ, അമ്മയും പ്രമോദും ആ വീടുവിട്ട് പൊയ്ക്കഴിഞ്ഞിരുന്നു. നിരാശനായി വീട്ടിൽ മടങ്ങിയെത്തിയ വിനോദ് കാണുന്നത് ഒരു കൂട്ടം ആളുകൾ അച്ഛനെ വെട്ടിക്കൊല്ലുന്നതാണ്. അച്ഛൻ്റെ ശവം കാണാനെത്തിയ പ്രമോദിനെയും അമ്മയെയും കണ്ട് വിനോദ് ഇറങ്ങിയോടുന്നു. തൻ്റെ പിൻവിളിക്ക് ചെവികൊടുക്കാതെ ഓടി മറയുന്ന വിനോദിനെ പ്രമോദ് ഓർക്കുന്നു.
കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപ് വിനോദ് ഫോണിൽ സംസാരിച്ചതിൻ്റെ റെക്കോർഡിംഗ് കിട്ടുന്നു. ഭാര്യയുമൊത്ത് ഒരു യാത്ര പോകുന്ന കാര്യം ആരോടോ സംസാരിക്കുന്ന വിനോദ് സന്തോഷവാനാണ്. മാലിനിയെപ്പറ്റി SP സതീഷിനോട് ചോദിക്കുന്നു. ഒരിക്കൽ ഭർത്താവ് ഉപദ്രവിക്കുന്നു എന്ന പരാതിയുമായി അവർ സ്റ്റേഷനിൽ വന്ന കാര്യം സതീഷ് പറയുന്നു. വിനോദിന് ആ യുവതിയിൽ ആകർഷണം തോന്നിയതു കാരണം അവളെയും കൂട്ടി അയാൾ അവളുടെ താമസസ്ഥലത്തെത്തി ഭർത്താവായ പാസ്റ്ററെ താക്കീത് ചെയ്യുന്നു. ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മാലിനിക്ക് തൻ്റെ നമ്പർ കൊടുത്തിട്ടാണ് അയാൾ തിരിച്ചു പോരുന്നത്. തിരികെ വരുന്ന വഴിയിൽ വച്ചു തന്നെ മാലിനി അയാളെ വിളിച്ച് സഹായം ചോദിക്കുന്നു. വീണ്ടും വീട്ടിലെത്തുമ്പോൾ പാസ്റ്റർ മാലിനിയെ വെട്ടാൻ വെട്ടുകത്തിയുമായി പാഞ്ഞടുക്കുകയാണ്. വിനോദ് അയാളെ കീഴ്പ്പെടുത്തുന്നു. അനാഥയായ മാലിനിയെ തൻ്റെ വീട്ടിലേക്ക് കൊണ്ടു പോവുന്നു.
മാലിനിയെ തൻ്റെ ഭോഗതൃഷ്ണ തീർക്കാനുള്ള മറ്റൊരു പെണ്ണായിട്ടാണ് അയാൾ കാണുന്നത്. രാത്രി അതിനായി അയാൾ സമീപിച്ചെങ്കിലും അവൾ വഴങ്ങുന്നില്ല. പിറ്റേന്ന് രാവിലെ അവളെ വീട്ടിൽ കാണാഞ്ഞിട്ട് അയാൾ തിരക്കിപ്പോവുന്നു. തൻ്റെ അംഗൻവാടിയിൽ ഒറ്റയ്ക്കിരിക്കുന്ന അവളെ അയാൾ കാണുന്നു. അയാൾക്കവളോട് മറ്റാരോടുമില്ലാത്ത ഒരു മമതയും അടുപ്പവും തോന്നുന്നു. താനൊരഴുക്കാണെന്ന് അയാൾ പരിതപിക്കുമ്പോഴും അവൾ അയാളെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. അവർ ഒന്നിച്ചു ജീവിക്കാൻ തുടങ്ങുന്നു.
ആട്ടോപ്സി നടത്തിയ ഫോറൻസിക് സർജനും മരണകാരണം പോയിൻ്റ് ബ്ലാങ്ക് ഗൺഷോട്ടെന്ന നിഗമനത്തിലാണെത്തുന്നത്. സതീഷ് തന്നെയും സംശയിക്കുന്നതായി പ്രമോദിനു മനസ്സിലാകുന്നു. തൻ്റെ കൂടപ്പിറപ്പ് മരിച്ചതിൻ്റെ സത്യാവസ്ഥയെന്തെന്നു തനിക്കറിയണമെന്നും കേസന്വേഷണത്തിൽ തന്നെയും ഉൾപ്പെടുത്തണമെന്നും അയാൾ SPയോട് അഭ്യർത്ഥിക്കുന്നു. SP അതു സമ്മതിക്കുന്നു., പ്രമോദ് സന്ദീപിനെയും ബിനീഷിനെയും ചോദ്യം ചെയ്യുന്നെങ്കിലും പുതിയതായി ഒരു വിവരവും കിട്ടുന്നില്ല. പിന്നീട് അയാൾ പത്രക്കാരുടെ കൈയിൽ നിന്നു കിട്ടിയ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുന്നു. അതിൽ ഒരു ദൃശ്യത്തിൽ, അടുത്ത പറമ്പിൽ രണ്ടു കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതു കാണുന്നു. അവരുടെ കൂടെയുള്ള പട്ടി നേരത്തേ ഒരു ബാൾ കടിച്ചുപിടിച്ചു കൊണ്ട് പോലീസ് സ്റ്റേഷൻ വളപ്പിൽ നിന്നു പുറത്തേക്കു പോകുന്നത് പ്രമോദ് കണ്ടിരുന്നു. അയാൾ കുട്ടികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു. സ്റ്റേഷൻ വളപ്പിൽ വീണ ബോളെടുക്കാൻ മതിൽ ചാടിയെന്നും അപ്പോൾ വിനോദ് തോക്കു കൊണ്ട് വെടിവച്ച് കസേരയിൽ നിന്നു താഴെ വീഴുന്നതു കണ്ടെന്നും ഒരു കുട്ടി പറയുന്നു. അതോടെ വിനോദ് സ്വയം വെടിവച്ച് മരിച്ചതാണെന്നു തെളിയുന്നു. പക്ഷേ, സന്തുഷ്ടനായിരുന്ന ഒരാൾ പെട്ടെന്ന് ആത്മഹത്യ ചെയ്തത് എന്തിന് എന്ന ചോദ്യം ബാക്കിയാവുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Actors | Makeup Artist |
---|---|
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പുതുതായൊരിത് അറിയാനൊരിത് |
മു.രി | ജേക്സ് ബിജോയ് | ഷഹബാസ് അമൻ |
2 |
താരാട്ടായ് ഈ ഭൂമികീരവാണി |
അൻവർ അലി | ജേക്സ് ബിജോയ് | ശിഖ പ്രഭാകരൻ |