അനിൽ കെ എസ്
Anil K S
എറണാകുളം സ്വദേശിയാണ് അനിൽ. SDPYB HSS, ഏറണാകുളം സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു അനിലിന്റെ വിദ്യാഭ്യാസം. ചെറുപ്പത്തിലെ മിമിക്രി ചെയ്യാൻ കഴിവുണ്ടായിരുന്ന അനിൽ ഒരു ചെറിയ മിമിക്രി ട്രൂപ്പിൽ കുറച്ചുനാൾ അംഗമായി പ്രവർത്തിച്ചിരുന്നു. അതിനുശേഷം ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കാൻ തുടങ്ങി. ഇരുപതോളം ഷോർട്ട് ഫിലിമുകളിൽ അനിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തോടൊപ്പം ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ജോലി ചെയ്യുകയും ചെയ്തിരുന്ന അനിൽ സിനിമാമോഹവുമായി ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്തിരുന്നു. നവാഗതനായ പീറ്റർ സാജൻ സംവിധാനം ചെയ്ത ഒരു കടത്ത് നാടൻ കഥ ആണ് ആദ്യ സിനിമ. തുടർന്ന് നായാട്ട് (2021), ഇരട്ട എന്നീ സിനിമകളിലും അഭിനയിച്ചു.