അഭിറാം രാധാകൃഷ്ണൻ

Abhiram Radhakrishnan
Date of Birth: 
Saturday, 14 September, 1985
അഭിറാം പൊതുവാൾ
അഭിരാം രാധാകൃഷ്ണൻ
അഭിരാം പൊതുവാൾ
ആലപിച്ച ഗാനങ്ങൾ: 1
സംഭാഷണം: 1
തിരക്കഥ: 1

കണ്ണൂർ പയ്യന്നൂർ സ്വദേശി.1985 സെപ്റ്റംബർ 14 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. കെ യു രാധാകൃഷ്ണൻ, സിപി ശ്രീലത എന്നിവരാണ് അഭിറാമിന്റെ മാതാപിതാക്കൾ. അഭിറാമിന്റെ പ്രാഥമിക വിദ്യാഭ്യാസം പയ്യന്നൂർ സ്ക്കൂളിലായിരുന്നു. അതിനുശേഷം ബറോഡയിലെ മഹാരാജ സായ്‌ജിറാവു യൂണിവേഴ്സിറ്റിയിലെ ആർട് ‌ഹിസ്റ്ററി വിഭാഗത്തിൽ നിന്ന് ഫൈനാർട്സിൽ ബിരുദവും ബിരുദാനന്തരബിരുദവും പൂർത്തിയാക്കി.  2010-11 കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിലെ ആർ എൽ വി കോളേജിൽ ഗസ്റ്റ് ‌ലക്ചററായി ജോലി നോക്കുന്ന കാലയളവിലാണ് അവിടെയുള്ള സിനിമാ സൗഹൃദങ്ങളിൽ നിന്ന് സിദ്ധാർത്ഥ് ഭരതനെ പരിചയപ്പെടുകയും സിദ്ധാർത്ഥ് സംവിധാനം ചെയ്ത ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായി അവസരമൊരുങ്ങുകയുമായിരുന്നു. സ്കൂളിലും കോളേജിലുമൊക്കെ നാടകങ്ങൾ എഴുതി അഭിനയിക്കുകയും സംവിധാനവും ചെയ്തിട്ടുള്ള അഭിറാം ചന്ദ്രേട്ടനിൽ ഒരു ചെറിയ വേഷത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. അത് കണ്ടിട്ട് സൗബിൻ ഷാഹിർ തന്റെ സംവിധാന സംരംഭമായ പറവ എന്ന സിനിമയിൽ ഒരു കഥാപാത്രം അഭിനയിക്കാൻ അഭിറാമിനെ ക്ഷണിച്ചു. 

സംവിധാനത്തിൽ ഏറെ താല്പര്യമുള്ള അഭിറാം പറവസുഡാനി ഫ്രം നൈജീരിയഅള്ള് രാമേന്ദ്രൻഇരുൾ എന്നീ സിനിമകളിലും സംവിധാന സഹായിയായി പ്രവർത്തിച്ചു. ഇരുൾ എന്ന ചിത്രത്തിന്റെ തിരക്കഥ രചനയിൽ പങ്കാളിയുമായി. അഭിനേതാവുകൂടിയായ അഭിറാം അഞ്ചാംപാതിരാജാൻ.എ.മൻസല്യൂട്ട് എന്നിവയൂൽപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമാശ എന്ന സിനിമയിൽ ഒരു ഗാനം ആലപിക്കുകയും ലൗ എന്ന സിനിമയിൽ ഡബ്ബ് ചെയ്യുകയും ചെയ്തുകൊണ്ട് സിനിമയുടെ വിവിധ മേഖലകളിൽ അഭിറാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.  ‌

അച്ഛൻ പയ്യന്നൂർ കോർപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്ററും പയ്യന്നൂർ മുൻസിപ്പാലിറ്റി കൗൺസിലറുമാണ്.  പയ്യന്നൂർ പബ്ലിക്ക് ലൈബ്രറി ലൈബ്രേറിയൻ ആണ് അമ്മ. ഗൾഫിൽ ചാർട്ടേഡ് അക്കൗണ്ടന്റുകളായി ജോലി നോക്കുന്ന സഹോദരി അപർണയും അപർണയുടെ ഭർത്താവ് സത്യൻ നമ്പ്യാരും കുട്ടികളുമൊക്കെ അടങ്ങുന്നതാണ് അഭിറാമിന്റെ കുടുംബം.  

അഭിരാമിന്റെ വിലാസം - Smrithi, P.O, Annur, Payannur, Kannur

അഭിറാമിന്റെ :   Gmail | Facebook