മീനാക്ഷി ദിനേശ്

Meenakshy Dinesh

ഗ്ദവണ്മെന്റ് ഉദ്യോഗസ്ഥനായ ദിനേശിന്റേയും രേഷ്മയുടെയും മകളായി കണ്ണൂരിൽ ജനിച്ചു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ നൃത്ത പരിശീലനം തുടങ്ങിയ മീനാക്ഷി ദിനേശ് സ്കൂൾ കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മീനാക്ഷി മംഗ്ലൂരു യൂണിവേഴ്സിറ്റിയിൽ നിന്നും ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടി.

കുട്ടിക്കാലംതൊട്ടേ സിനിമയിൽ അഭിനയിക്കണമെന്ന് മീനാക്ഷിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതിനിടയിൽ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന്റെ പരസ്യചിത്രം ചിത്രീകരിച്ചത് മീനാക്ഷി ദിനെശിന്റെ വീട്ടിൽ വെച്ചായിരുന്നു. ആ പരസ്യ ചിത്രത്തിൽ അഭിനയിച്ച നടി സുരഭി ലക്ഷ്മിയുമായി പരിചയപ്പെട്ടതാണ് മീനാക്ഷിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സുരഭി ലക്ഷ്മിയും സുഹൃത്തുക്കളും ചേർന്നൊരുക്കിയ മ്യൂസിക് ആൽബത്തിലൂടെയാണ് ആദ്യമായി മീനാക്ഷി ക്യാമറക്കു മുന്നിലെത്തിയത്. സ്ത്രീ ജീവിതത്തിലെ അഞ്ച് വ്യത്യസ്ത ഘട്ടങ്ങൾ ആവിഷ്‌കരിച്ച "പെണ്ണാൾ" എന്ന മ്യൂസിക് സീരീസിലെ കൗമാരം എന്ന ഭാഗത്തായിരുന്നു അഭിനയിച്ചത്. മ്യൂസിക് ആൽബത്തിലെ അസോസിയേറ്റായിരുന്ന സുധീഷ് വഴിയാണ് മീനാക്ഷി സിനിമയിലേയ്ക്കെത്തുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ നായികയായ നൈല ഉഷയുടെ കൗമാരകാലം അവതരിപ്പിച്ചുകൊണ്ടാണ് മീനാക്ഷി ദിനേശ് സിനിമയിൽ തുടക്കം കുറിയ്കുന്നത്.

അതിനുശേഷം ഇരട്ടപുള്ളിജേർണി ഓഫ് ലവ് 18+ എന്നിവയുൾപ്പെടെ ആറ് സിനിമകളിൽ മീനാക്ഷി ദിനേശ് അഭിനയിച്ചു. ജേർണി ഓഫ് ലവ് 18+ എന്ന ചിത്രത്തിൽ മീനാക്ഷിയുടെ നായിക വേഷം പ്രേക്ഷക പ്രീതി നേടിയിരുന്നു.