അഭിലാഷ് വിജയ്
പരേതനായ ഇ കെ വിജയൻറെയും കെ കെ ആനന്ദത്തിൻറെയും മകനായി 1978 സെപ്‌തംബർ 12ന് പത്തനംതിട്ടയിൽ ജനനം. MSCLPS നന്നുവക്കാട് , കാതോലിക്കേറ്റ് ഹൈസ്കൂൾ , കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. അഡ്വർടൈസിംഗ് മേഖലയിൽ ഡിസൈനർ ആയി ജോലി ചെയ്യുന്നതോടൊപ്പം കപില കൊച്ചി എന്ന നാടക - കലാ സംഘടനയുടെ സജീവ പ്രവർത്തകനായി കലാജീവിതം ആരംഭിച്ചു. നിരവധി ഹ്രസ്വ ചിത്രങ്ങളിൽ വേഷമിട്ടു,
രാഹുൽ തിലക് സംവിധാനം നിർവഹിച്ച വീണ എന്ന ചർച്ചാവിഷയമായ ഹ്രസ്വചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത അഭിലാഷ് അമൃത ചാനലിനായി പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ മധുപാൽ ഒരുക്കിയ, 7 സംസ്ഥാന ടെലിവിഷൻ അവാർഡുകൾ കരസ്ഥമാക്കിയ കാളി ഗണ്ഡകി എന്ന സീരിയലിൽ " ലോറി ഡ്രൈവർ ശേഖരൻ" എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പ്രശസ്ത സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് ,ഷാഹി കബിർ തിരക്കഥയെഴുതി ജോജു ജോർജ് ,കുഞ്ചാക്കോ ബോബൻ , നിമിഷ സജയൻ , അനിൽ നെടുമങ്ങാട് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2021-ൽ പുറത്തിറങ്ങിയ നായാട്ട് എന്ന ചിത്രത്തിലേക്ക് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ നിർണ്ണായകമായ രംഗങ്ങളിൽ അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിനൊപ്പം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വേഷം ചെയ്‌തു.
തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാമിന്റെ രചനയിൽ പ്രശസ്‌ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന കടുവ എന്ന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യുന്നു.
സഹോദരൻ : അജേഷ് പി വിജയൻ ( സോഫ്റ്റ്‌വെയർ എഞ്ചിനീയർ , ചിത്രകാരൻ) .
അഭിലാഷിന്റെ ഇമെയിൽ വിലാസമിവിടെ | ഫേസ്ബുക്ക് പ്രൊഫൈലിവിടെ | ഇൻസ്റ്റഗ്രാം പേജിവിടെ