ഷെബിൻ ബെൻസണ്‍

Shebin Benson
Date of Birth: 
തിങ്കൾ, 27 November, 1995

ബിസിനസുകാരനായ ചാണ്ടി ബെൻസണ്‍ന്റെ മകനായി നിലമ്പൂരിൽ 1995 നവംബർ 27 നു ജനിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തും നിലമ്പൂരുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. നിലമ്പൂർ ഫാത്തിമഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും പത്താം ക്ലാസ്, ചുങ്കത്തറ മാർത്തോമ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു എന്നിവ പൂർത്തിയാക്കി. ഇപ്പോൾ എസ് ആർ എം യൂണിവേഴ്സിറ്റിയിൽ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദ പഠനം നടത്തുന്നു. ഫോട്ടോഗ്രാഫി പ്രധാന ഹോബിയാണ്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയം, ഫേസ്ബുക്കിൽ ഇടുക്കി ഗോൾഡിനു വേണ്ടിയുള്ള കാസ്റിംഗ്  കോൾ കണ്ട് അപേക്ഷിക്കുകയായിരുന്നു. ഒഡീഷനു പോകാൻ വീട്ടുകാർ സമ്മതിക്കില്ല എന്ന് മനസ്സിലാക്കിയ ഷെബിൻ ഒറ്റക്ക് ഒഡീഷനായി കൊച്ചിയിലേക്ക് പോയി. അഭിനയത്തിൽ മുൻപരിചയമില്ലാതിരുന്നിട്ടും ഒഡീഷനിൽ ഷെബിൻ ഇടുക്കി ഗോൾഡിലേക്കായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.  തുടർന്ന് വർഷം ,ഇയ്യോബിന്റെ പുസ്തകംചിറകൊടിഞ്ഞ കിനാവുകൾ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇളയ സഹോദരൻ നെബീഷ് ബെൻസനും സിനിമയിൽ അഭിനയിക്കുന്നു.

Shebin Benson