സുലൈഖ മൻസിൽ
ഗൾഫിൽ ജോലി ചെയ്യുന്ന സമീർ തൻ്റെ പെങ്ങളായ ഹാലയ്ക്ക് നല്ലൊരു വരനെ തേടിക്കൊണ്ടിരിക്കുകയാണ്. സമീറുമായി ഹാല അത്ര രസത്തിലല്ല. സമീർ കൊണ്ടു വരുന്ന ആലോചനകളൊന്നും അവൾക്കിഷ്ടപ്പെടുന്നില്ല. ഒടുവിൽ അമീൻ എന്ന പയ്യനുമായുള്ള ബന്ധത്തിന് അവൾ സമ്മതിക്കുന്നു. ഗൾഫിൽ , സമീർ ജോലി ചെയ്യുന്നിടത്ത് തന്നെയാണ് അമീനും ജോലി ചെയ്യുന്നത്. അമീനും സമീറും തമ്മിൽ നേരിട്ട് സംസാരിക്കുന്നു. അവർ തമ്മിലുള്ള കല്ല്യാണം ഉറപ്പിക്കുകയും ചെയ്യുന്നു.
Actors & Characters
Actors | Character |
---|---|
അമീൻ കാസിം | |
ഹാല പർവ്വീൻ | |
അബ്ദുൽ റഹ്മാൻ | |
റംസാൻ റഷീദ് | |
ഹവ്വ കാസിം | |
ഹലീമ ഹൈദർ | |
സമീർ ബാവ | |
ആദിൽ ബാവ | |
ബത്തൂൽ അംറ | |
ഡോ. ആമിന ഹുസൈൻ | |
അക്കു (ആനകത്ത് അക്ബർ) | |
അൻവർ മൂസ | |
ആഷിഖ് മാളിയേക്കൽ | |
അമ്പാത്ത് സുബ്രമണ്യൻ | |
റുഖിയ |
Main Crew
കഥ സംഗ്രഹം
സിനിമ ആരംഭിക്കുമ്പോൾ നാം കാണുന്നത് മലയാളത്തിലെ ജനപ്രിയ സംഗീത ആൽബങ്ങളുടെ ശൈലിയിൽ ചിത്രീകരിച്ച ചില രംഗങ്ങളാണ്. അതിൽ ഹാല എന്ന പെൺകുട്ടി ആഷിഖ് എന്ന പയ്യനുമായി പ്രണയത്തിലാകുന്നതും , അതിനെ ഹാലയുടെ വീട്ടുകാർ എതിർക്കുന്നതുമായാണ് കാണിക്കുന്നത്. ഒടുവിൽ ഒരു വാഹനാപകടത്തിൽ ആഷിഖ് കൊല്ലപ്പെടുന്നതായും കാണാം.
പിന്നീട് ഹാലയുടെ സഹോദരൻ സമീറിലൂടെയാണ് ചിത്രം പുനരാരംഭിക്കുന്നത്. സമീർ ഗൾഫിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഹാലയ്ക്കായി ഒരു വരനെ കണ്ടെത്താനുള്ള തത്രപ്പാടിലാണയാൾ. ഹാല പക്ഷെ, സമീറുമായി അത്ര രസത്തിലല്ല. അയാൾ കൊണ്ട് വന്ന ആലോചനകൾക്കൊന്നും സമ്മതം മൂളുന്നില്ല. ഒടുവിൽ ഗൾഫിൽ തന്നെ ജോലി ചെയ്യുന്ന അമീൻ എന്ന പയ്യനുമായുള്ള ബന്ധത്തിന് അവൾ സമ്മതിക്കുന്നു. സന്തോഷവാനായ സമീർ ഉടനെ തന്നെ അമീനുമായി നേരിട്ട് സംസാരിച്ച് കല്യാണം ഉറപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നു.
കല്യാണം വളരെ പെട്ടെന്ന് തന്നെ നടത്താൻ ഇരുകുടുംബങ്ങളും തീരുമാനിക്കുന്നു. അമീൻ വിവാഹത്തിന് മുൻപ് ഹാലയുമായി ഇടപഴകി നല്ല ഒരു പരിചയം ഉണ്ടാക്കണം എന്ന് താല്പര്യപ്പെടുന്നയാളാണ്. അത് കൊണ്ട് തന്നെ പെട്ടെന്നു തന്നെ വിവാഹം നടത്തുന്നത് അയാളെ തെല്ലലോസരപ്പെടുത്തുന്നുണ്ട്. എങ്കിലും, ഫോണിലൂടെ സംസാരിച്ച് ഒരു നല്ല ബന്ധമുണ്ടാക്കാം എന്നയാൾ കരുതുന്നു. പക്ഷെ, ഹാല കാര്യമായി അതിനോട് പ്രതികരിക്കുന്നില്ല. തന്റെ ഫോൺ നമ്പർ ഹാല സേവ് ചെയ്തിട്ടുപോലുമില്ല എന്നറിയുന്നത് അമീനെ ചൊടിപ്പിക്കുന്നു. ഹാലയെ നേരിട്ടുകണ്ടു സംസാരിക്കണം എന്നയാൾ തീരുമാനിക്കുന്നു. അങ്ങനെ കല്യാണത്തലേന്ന് ബ്യൂട്ടി പാർലറിൽ പോകുന്ന സമയത്ത് നേരിട്ട് കാണാം എന്ന് ഹാല സമ്മതിക്കുന്നു.
ഹാലയെ കാണാനായി അമീൻ നേരത്തെ എത്തി ബ്യൂട്ടി പാർലറിനടുത്ത് കാത്തുനിൽക്കുന്നെങ്കിലും ഹാലയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങാൻ കഴിയുന്നില്ല. ഇന്ന് കാണാൻ കഴിയില്ല എന്ന് ഹാല അമീനെ അറിയിക്കുന്നു. ഇത് കേട്ടു കുപിതനാകുന്ന അമീൻ നിയന്ത്രണം വിട്ട് ഹാലയോട് മോശമായി സംസാരിക്കുന്നു.
ഫോൺ സ്പീക്കറിൽ ആയിരുന്നതിനാൽ ഹാലയുടെ കസിൻ ആമിനയും, നാത്തൂനായ ബാത്തൂലും ഇത് കേൾക്കുന്നു. അമീൻ വിളിച്ച് മാപ്പു പറയാത്തപക്ഷം ഈ കല്യാണം വേണ്ടെന്നു വയ്ക്കുന്ന കാര്യം ആലോചിക്കാം എന്നവർ തീരുമാനിക്കുന്നു.
ആകെ അസ്വസ്ഥനായ അമീൻ വീട്ടിലെത്തി പെങ്ങളോടും വഴക്കടിക്കുന്നു. ഇത് കണ്ട അമീന്റെ സുഹൃത്ത് അയാളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു. കുറ്റബോധം തോന്നി അമീൻ ഹാലയെ വിളിച്ച് മാപ്പു പറയുന്നു. രാത്രി ഹാലയുടെ വീട്ടിൽ വെച്ച് തമ്മിൽ കാണാൻ അവർ തീരുമാനിക്കുന്നു.
രാത്രി ഹാലയുടെ വീട്ടിൽ എത്തുന്ന അമീൻ ഹാലയോട് നല്ല രീതിയിൽ സംസാരിച്ചു തുടങ്ങുന്നുവെങ്കിലും ഒടുവിൽ അതൊരു വഴക്കിലേക്കെത്തുന്നു. സമീറിനോട് സംസാരിച്ചു കല്യാണം ഒഴിയാം എന്ന് അമീൻ ഹാലയോട് പറയുന്നു. ഹാലയെ കണ്ടു തിരിച്ചു പോകും വഴി അമീൻ വന്ന കാറിന്റെ ചക്രങ്ങൾ അഴുക്കുചാലിൽ കുടുങ്ങി അവർക്ക് പോകാൻ പറ്റാതാകുന്നു. ഇത് കണ്ടെത്തുന്ന ഹാലയുടെ വീട്ടുകാർ അമീനെ വീട്ടിനുള്ളിലേക്ക് ക്ഷണിക്കുന്നു. അപ്രതീക്ഷിതമായി പ്രതിശ്രുത വരൻ വീട്ടിലെത്തിയപ്പോൾ ആവേശഭരിതരായ വീട്ടുകാർ ആഘോഷം തുടങ്ങുന്നു. അമീനോട് സ്റ്റേജിൽ കയറി നൃത്തം ചെയ്യാൻ അവർ ആവശ്യപ്പെടുന്നു. എന്നാൽ അത്ര നല്ല മാനസികാവസ്ഥയിലല്ലാത്തതിനാൽ അമീൻ ഒന്നും ചെയ്യാതെ നില്കുന്നു. ഈ സമയത്ത് സമീർ അവിടെയെത്തുന്നു. അപ്രതീക്ഷിതമായി അമീനെ അവിടെ കണ്ട അയാൾ അമ്പരക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
സെക്കന്റ് യൂണിറ്റ്
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ജിൽ ജിൽ ജിൽ |
ടി കെ കുട്ടിയാലി , മു.രി | വിഷ്ണു വിജയ് | വിഷ്ണു വിജയ്, വർഷ രഞ്ജിത്ത് , മീര പ്രകാശ് |
2 |
ഹാലാകെ മാറുന്നേ.. |
മു.രി | വിഷ്ണു വിജയ് | വിഷ്ണു വിജയ്, പുഷ്പവതി, അഹി അജയൻ |