വർഷ രഞ്ജിത്ത്

Varsha Renjith
Date of Birth: 
Sunday, 6 March, 2005
ആലപിച്ച ഗാനങ്ങൾ: 3

പ്രശസ്ത സംഗീത കുടുംബത്തിൽ ചെന്നൈയിലാണ് വർഷ രഞ്ജിത്ത് ജനിച്ചത്. അവിടെ തന്നെ പഠിച്ചു വളർന്ന വർഷയുടെ അച്ഛൻ രഞ്ജിത്ത് വാസുദേവ് ഒരു സംഗീതജ്ഞനാണ്, കൂടാതെ പ്രശസ്ത മലയാള സംഗീത സംവിധായകൻ ശരത് വർഷയുടെ അമ്മാവനാണ്. ഈ സംഗീത പശ്ചാത്തലം വർഷയെ വളരെ ചെറുപ്പത്തിൽ തന്നെ സംഗീതത്തിലേക്ക് ആകർഷിച്ചു.

ഏകദേശം നാല് വയസ്സ് മുതൽ സംഗീതരംഗത്ത് സജീവമായ വർഷ, 2013 -ൽ പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും എന്ന സിനിമയിൽ പാടിക്കൊണ്ട് ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് പ്രവേശിച്ചു. അതിനുശേഷം വാങ്ക്സുലൈഖ മൻസിൽ എന്നീ ചിത്രങ്ങളിലും ഗാനങ്ങൾ ആലപിച്ചു. Thai Nilam എന്ന തമിഴ് ചിത്രത്തിലെ 'ആഗായം മേലെ.. എന്ന ഗാനത്തിലൂടെ 2020 -ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം വർഷയെ തേടിയെത്തി. . ഈ പുരസ്കാരം വർഷയുടെ സംഗീത ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലായി മാറി. തന്റെ ഇരുപത് വയസ്സിനുള്ളിൽ തന്നെ സിനിമകളിലും ഭക്തിഗാന ആൽബങ്ങളിലും, മറ്റു സംഗീത ആൽബങ്ങളിലുമായി നൂറിലധികം പാട്ടുകൾ വർഷ പാടിയിട്ടുണ്ട്. 

ഗായിക എന്നതിലുപരി, അഭിനയത്തിലും മോഡലിംഗിലും വർഷ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൂടാതെ, പത്തൊൻപതാം വയസ്സിൽ തന്നെ സംഗീത സംവിധായികയായും വർഷ പ്രവർത്തിച്ചിട്ടുണ്ട്.