വിഷ്ണു വിജയ്

Vishnu Vijay
Date of Birth: 
Thursday, 1 December, 1988
സംഗീതം നല്കിയ ഗാനങ്ങൾ: 34
ആലപിച്ച ഗാനങ്ങൾ: 17

തിരുവനന്തപുരം സ്വദേശി. സ്വാതി തിരുനാൾ സംഗീത കോളേജിലെ റിട്ടയേർഡ് പ്രൊഫസറായ വിജയൻ അമ്പലപ്പുഴ - അമ്മിണി ദമ്പതികളുടെ മകനായി1988 ഡിസംബർ 1ന് ജനിച്ചു. തൈക്കാട് ഗവണ്മെന്റ് മോഡൽ ഹൈസ്ക്കളിലെ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വതി തിരുനാൾ സംഗീത കോളേജിൽ നിന്നും ബിരുദമെടുത്തു. നിലവിൽ മദ്രാസ് യൂണിവേർസിറ്റിയിൽ നിന്നും ബിരുദാനന്തരബിരുദത്തിനു പഠിക്കുന്നു. ഏഴാമത്തെ വയസ്സു മുതൽ അച്ഛൻ അമ്പലപ്പുഴ വിജയന്റെ (വോക്കൽ) കീഴിൽ സംഗീതമഭ്യസിച്ചു തുടങ്ങി. കുടമാളൂർ ജനാർദ്ധനൻ( ഫ്ലൂട്ട് ), പദ്മനാഭ അയ്യർ തുടങ്ങിയവർ ഗുരുക്കന്മാരാണ്. പതിനാലു വയസു മുതൽ പ്രൊഫഷണൽ സംഗീതവേദികളിൽ സജീവമായിത്തുറ്റങ്ങി.ഉറ്റസുഹൃത്തും ഗപ്പി എന്ന മലയാള സിനിമയിലൂടെ നവാഗതനായെത്തിയ സംവിധായകൻ ജോൺ പോൾ ജോർജ്ജാണ് വിഷ്ണുവിനെ തന്റെ ചിത്രത്തിലൂടെ കന്നി സംഗീത സംവിധായകനാക്കിത്തീർത്തത്. കർണാടിക് ക്ലാസിക്കൽ ഫ്ലൂട്ടിൽ ആകാശവാണി ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റാണ് വിഷ്ണു. മൂത്ത സഹോദരി ലക്ഷ്മി, അളിയൻ ഷൈജു. 

ഫേസ്ബുക്ക് വിലാസം