കിസ്മത്ത്

കഥാസന്ദർഭം: 

2011ല്‍ പൊന്നാനി പോലീസ് സ്‌റ്റേഷന് അകത്ത് യഥാര്‍ത്ഥമായി നടന്ന സംഭവത്തിനെ ആധാരമാക്കിയാണ് കിസ്മത്ത് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. അന്നേ ദിവസം രാവിലെ 28 കാരിയായ ദളിത് യുവതിയും 23കാരനായ മുസ്ലീം യുവാവുമാണ് തങ്ങളുടെ പ്രണയം സഫലീകരിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് സ്റ്റേഷനിലെത്തിയത്. അവിടെ എന്താണ് നടന്നതെന്നും അവരുടെ പ്രണയത്തിന് എന്താണ് സംഭവിച്ച് എന്നുമാണ് കിസ്മത്ത് പറയുന്നത്. 

സർട്ടിഫിക്കറ്റ്: 
Runtime: 
103മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 29 July, 2016

ഞാൻ സ്റ്റീവ് ലോപസ്, ഐ ഡി എന്നീ വ്യത്യസ്തമായ പ്രമേയങ്ങൾക്ക് ശേഷം കലക്ട്ടീവ് ഫേസ് വണ്ണിന്റെ ബാനറിൽ രാജീവ്‌ രവി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് കിസ്മത്ത്‌. പൂർണ്ണമായും പൊന്നാനിയിൽ ചിത്രീകരിച്ചിട്ടുള്ള ഈ പ്രണയകഥ തിരക്കഥയെഴുതി സംവിധാനം ചെയ്തത് നവാഗതനായ ഷാനവാസ് കെ ബാവാക്കുട്ടിയാണ്. ഷെയിൻ നിഗം, ശ്രുതി മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Kismath | Official Trailer | | Vinay Forrt, Shruthi Menon, Shane Nigam | Manorama Online