അശോക്‌ കുമാർ പെരിങ്ങോട്

Primary tabs

Ashok Kumar Peringode

പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. എരുമപ്പറമ്പിൽ താമിയുടെയും നീലിയുടേയും മകനായി ജനിച്ചു. പെരിങ്ങോട് ‌ഹൈസ്കൂൾ, ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളേജ് പട്ടാമ്പി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചിത്രകാരനും ശില്പിയുമായ അശോക് കുമാർ  പെരിങ്ങോട് സിനിമാ സൗഹൃദക്കൂട്ടായ്മയിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. ഈ കൂട്ടായ്മക്ക് രൂപം കൊടുത്ത സുദേവന്റെ ഹ്രസ്വചിത്രമായ " വരൂ" എന്ന ഹ്രസ്വചിത്രത്തിലൂടെ ആണ് തുടക്കമിടുന്നത്. തുടർന്ന് സുദേവന്റെ തന്നെ ചർച്ചയായ ഹ്രസ്വചിത്രം "പ്‌ളാനിംഗിലെ" മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചതും അശോക് കുമാറാണ് . ഷാനവാസ് നറണിപ്പുഴയുടെ ഹ്രസ്വചിത്രമായ ഡോർ-ടു-ഡോറിലും അച്ചുതാനന്ദനൊപ്പം അഭിനയിച്ചു. ശ്രീനിവാസൻ നായകനായ ഔട്സൈഡർ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്.  ആഷിക്ക് അബു സംവിധാനം ചെയത് "ഇടുക്കി ഗോൾഡ്" തുടങ്ങി ചില സിനിമകളിൽ ചെറു വേഷങ്ങളിട്ടു.

2013ലെ സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടൻ എന്ന അവാർഡിന് അർഹനായി.സുദേവൻ സംവിധാനം ചെയ്ത " സി ആർ നമ്പർ 89" എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഈ അവാർഡ്.

അനിയൻ ഭാര്യ ഷീല, മക്കൾ - കിരൺകുമാർ, നിമിഷ അശോക് ( പുരാവസ്തു വകുപ്പിൽ ഉദ്യോഗം) . കലാസംവിധായകനും ചിത്രകാരനും ലളിതകലാ അക്കാദമി അവാർഡ് ജേതാവുമായ ബസന്ത് പെരിങ്ങോട് അശോക് കുമാറിന്റെ അനുജനാണ്. 

വിലാസം : - ആശോക് കുമാർ, സിനി ആർട്ടിസ്റ്റ്, എരുമപ്പാമ്പിൽ, പി ഒ പെരിങ്ങോട്, പാലക്കാട് ജില്ല - 679535 

പ്‌ളാനിംഗ് എന്ന ഹ്രസ്വചിത്രത്തിലെ അശോക് കുമാറിന്റെയും പെരിങ്ങോട് നിന്നുള്ള തന്നെ അച്ചുതാനന്ദന്റെയും  അഭിനയം താഴെക്കാണാം. വരൂ ഇവിടെയുണ്ട്