Ashok Kumar (Actor)
പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. എരുമപ്പറമ്പിൽ താമിയുടെയും നീലിയുടേയും മകനായി ജനിച്ചു. പെരിങ്ങോട് സിനിമാ സൗഹൃദക്കൂട്ടായ്മയിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. ഈ കൂട്ടായ്മക്ക് രൂപം കൊടുത്ത സുദേവന്റെ ഹ്രസ്വചിത്രമായ "പ്‌ളാനിംഗിലെ" മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത് അശോക് കുമാറാണ് . ആഷിക്ക് അബു സംവിധാനം ചെയത് "ഇടുക്കി ഗോൾഡ്" തുടങ്ങി ചില സിനിമകളിൽ ചെറു വേഷങ്ങളിട്ടു. 2013ലെ സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടൻ എന്ന അവാർഡിന് അർഹനായി. സുദേവൻ സംവിധാനം ചെയ്ത " സി ആർ നമ്പർ 89" എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഈ അവാർഡ്.
പ്‌ളാനിംഗ് എന്ന ഹ്രസ്വചിത്രത്തിലെ അശോക് കുമാറിന്റെ അഭിനയം താഴെക്കാണാം.