ഷിബു ബാലൻ

Shibu Balan

മലയാള ചലച്ചിത്ര സംവിധായകൻ. സത്യൻ അന്തിക്കാട് സിനിമകളിൽ അസിസ്റ്റന്റ് ആയിട്ടായിരുന്നു തുടക്കം. 1984-ൽ ഇറങ്ങിയ കളിയിൽ അല്പം കാര്യം എന്ന സിനിമയിലൂടെയായിരുന്നു ഷിബുബാലന്റെ സിനിമാപ്രവേശം. തുടർന്ന് മുപ്പതോളം സിനിമകളിൽ പല സംവിധായകരുടെയും കീഴിൽ സംവിധാന സഹായിയും, സഹസംവിധായകനുമായി വർക്ക് ചെയ്തു. അതിൽ ഇരുപതോളം സിനിമകളിൽ സത്യൻ അന്തിക്കാടിന്റെ കൂടെയായിരുന്നു വർക്ക് ചെയ്തിരുന്നത്. 2003-ൽ കുഞ്ചാക്കോബോബൻ നായകനായ മായാമോഹിത ചന്ദ്രൻ എന്ന സിനിമയിലൂടെയാണ് ഷിബുബാലൻ സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് രണ്ടു സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. ചില സിനിമകളിൽ ചെറിയവേഷങ്ങളിൽ ഷിബു ബാലൻ അഭിനയിച്ചിട്ടുമുണ്ട്.